ദുരിതശാന്തിക്കും ആരോഗ്യ വര്‍ദ്ധനവിനും ഉദ്ദിഷ്ടകാര്യ ലബ്ധിക്കും ശിവപൂജ !

ശിവ പൂജ നടുത്തുന്നതിന്റെ ഗുണങ്ങള്‍

Shiva puja, lord shiva, Shiva puja, goddes parvati, ശിവപൂജ, ആത്മീയം, ഓം നമഃ ശിവായ, ശിവന്‍, പാര്‍വ്വതി, ഗണപതി
സജിത്ത്| Last Modified ബുധന്‍, 26 ഏപ്രില്‍ 2017 (17:21 IST)
സംസ്കൃതത്തിലെ ഒരു സുപ്രസിദ്ധമായ മന്ത്രമാണ് ‘ഓം നമഃ ശിവായ’. ശിവനെ നമിക്കുന്നു, ശിവനെ ആരാധിക്കുന്നു എന്നതാണ് ഈ മന്ത്രത്തിന്റെ അര്‍ഥം. അഞ്ച് അക്ഷരങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ പഞ്ചാക്ഷരീമന്ത്രം എന്നും നമഃ ശിവായ അറിയപ്പെടുന്നു. യജുർവേദത്തിലെ ശ്രീ രുദ്ര ചക്രസ്തോത്രത്തിൽ നിന്നെടുത്തിട്ടുള്ള ഒരു മന്ത്രമാണ് ഇത്. വേദങ്ങളുടെ അന്തസത്തയിൽ പരാമർശിച്ചിരിക്കുന്ന പരമശിവന്റെ ഏറ്റവും പരിപാവനമായ നാമം കൂടിയാണ് നമഃ ശിവായ.

ഹൈന്ദവവിശ്വാസ പ്രകാരം ത്രിമൂർത്തികളിലെ ഒരുമൂർത്തിയും സംഹാരത്തിന്റെ ദേവനുമായാണ് ശിവനെ ആരാധിക്കുന്നത്. ഹിമവാന്റെ പുത്രിയായ ദേവി പാർവ്വതിയാണ് ശിവന്റെ പത്നി. ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ എന്നിവർ പുത്രന്മാരാണെന്നുമാണ് ഐതിഹ്യം. ദേവന്മാരുടെ ദേവനായാണ് ശിവഭഗവാനെ ശൈവർ ആരാധിച്ചുപോരുന്നത്. ശിവന്റെ ശിരസ്സിൽ ഗംഗയും ചന്ദ്രനും സ്ഥിതി ചെയ്യുന്നുവെന്നും ശിവന് മൂന്ന് കണ്ണുകളാണുള്ളതെന്നും നെറ്റിയിലുള്ള മൂന്നാം കണ്ണ് അഥവാ തൃക്കണ്ണ് അഗ്നിമയമാണെന്നുമാണ് വിശ്വാസം.

സാമാന്യ വിധികളനുസരിച്ചാണ് നടത്തേണ്ടത്. ശിവനെ പൂജിക്കുമ്പോള്‍ ആദ്യമായി ശിവന്റെ വാഹനമായ നന്ദികേശനെയും മഹാകാളയേയുമാണ് പൂജിക്കേണ്ടത്. തുടര്‍ന്ന് ഗംഗ, യമുന, സരസ്വതി, ശിവഗണങ്ങള്‍, ശ്രീ ഭഗവതി, വാസ്തു പുരുഷന്‍, ഗുരു, ശക്തി എന്നിവരെയും പൂജിക്കണം. പിന്നീടാണ് വാമ, ജ്യേഷ്ഠ, രൗദ്രി, കാളി, കലിവികരണി, ബലവികരണി, ബലപ്രമഥിനി, സര്‍വ ഭൂതദമിനി, മനോന്മണി, എന്നീ നാമശക്തികളെ പൂജിക്കേണ്ടത്. കൂവള ഇല, ഭസ്മം, അര്‍ഘ്യപാദങ്ങള്‍ എന്നിവയോടു കൂടി വേണം ശിവനെ പൂജിക്കാന്‍.

എരുക്കിൻപൂവ്, കരവിരം, ഉമ്മം, താമര, ചെബകം, ജമന്തി, ചുവന്ന മന്ദാരം, വെള്ളതാമര, അശോകം, കരിംകൂവളം, കടലാടി, ഇലഞ്ഞി എന്നീ പുഷ്പങ്ങളാണ് ശിവ പൂജയ്ക്കായി ഉപയോഗിക്കേണ്ടത്. പൂജയ്‌ക്ക് ദേഹശുദ്ധി, പരിസരശുദ്ധി, മനഃശുദ്ധി, വ്രതശുദ്ധി, അന്തരീക്ഷ ശുദ്ധി ഇവയും വളരെ അത്യാവശ്യമാണ്‌. ശനി അനിഷ്ടരാശിയില്‍ ചാരവശാല്‍ വരുന്നകാലമാണ് ശനിദശാകാലം. ശിവനും ശിവന്റെ പുത്രന്മാരായ ഗണപതിക്കും സുബ്രഹ്മണ്യനും അയ്യപ്പനും ശനിയുടേയും രാഹുവിന്‍റേയും ദോഷങ്ങള്‍ എളുപ്പം മാറ്റാന്‍ കഴിയുമെന്നുമാണ് വിശ്വാസം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :