ശ്രീരാമന്‍ ജനിച്ചത് ജനുവരി 10 ന്

WEBDUNIA|
അയോധ്യ: രാമകഥയുടെ ചരിത്രസ്മൃതികളില്‍ നിന്നും ശ്രീരാമന്‍റെ ജ-നനത്തീയതി കണ്ടെടുത്ത ആഹ്ളാദത്തിലാണ് സരോജ-് ബാല. 5114 ബി.സി. ജ-നുവരി 10 ആണ് മര്യാദാപുരുഷനായ ശ്രീരാമന്‍റെ ജ-ന്മദിനമെന്ന് ബാല പറയുന്നു.

ഇന്ത്യന്‍ സംസ്കൃതിയോടുള്ള അടക്കാനാവാത്ത അഭിനിവേശമാണ് സരോജ-് ബാലയെ രാമായണവഴികളിലൂടെ ശ്രീരാമന്‍റെ ജ-നനദിവസം തേടിച്ചെല്ലുവാന്‍ പ്രേരിപ്പിച്ചത്. ചരിത്രങ്ങള്‍ കൂടിക്കുഴഞ്ഞുകിടക്കുന്ന വഴികളില്‍ സംഖ്യാശാസ്ത്രവും ആധുനിക കന്പ്യൂട്ടര്‍ സങ്കേതിക വിദ്യയും ശ്രീരാമചരിതങ്ങളുമായാണ് സരോജ-്ബാല മുന്നേറിയത്.

നക്ഷത്രങ്ങളെ ആധാരമാക്കിയുള്ള പഠനമാണ് അവര്‍ നടത്തിയത്. ആര്യകാലഘട്ടങ്ങളും പുരാവസ്തു ഗവേഷണ സിദ്ധാന്തങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ ബാലയ്ക്ക് വിലങ്ങുതടിയായില്ല. ഇത്തരം കാര്യങ്ങള്‍ താന്‍ കണക്കിലെടുത്തില്ലെന്നും പുരാവസ്തു സിദ്ധാന്തം അന്തിമവിധിയായി കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു.

നികുതിവകുപ്പില്‍ കമ്മിഷണറായ സരോജ് ബാലയ്ക്ക് സഹപ്രവര്‍ത്തകനായ പുഷ്കാര്‍ ഭട്ട്നാഗര്‍ രൂപകല്പന ചെയ്ത ഒരു സോഫ്റ്റ്വെയറാണ് കാലഘട്ടങ്ങള്‍ പിന്നിലേയ്ക്കുള്ള സഞ്ചാരത്തില്‍ വഴികാട്ടിയായത്. പ്ളാനറ്റേറിയം എന്നാണ് ഈ സോഫ്റ്റ്വെയറിന്‍റെ പേര്.

വാത്മീകി രാമായത്തിലെ വിവരണത്തിന്‍റെ അടിസ്ഥാനത്തില്‍ നക്ഷത്രങ്ങളുടെ രാശിചക്രം കണക്കുകൂട്ടിയപ്പോള്‍ ശ്രീരാമന്‍ കാനന വാസത്തിന് പോകുന്പോള്‍ പ്രായം 25 ആയിരുന്നെന്ന് കണ്ടെത്തി. 13 വര്‍ഷത്തെ വനവാസ കാലഘട്ടം തുടര്‍ന്നുള്ള യുദ്ധം. ആ സമയത്ത് സൂര്യഗ്രഹണം ഉണ്ടായിരുന്നതായി വാത്മീകി രാമായണത്തില്‍ പറയുന്നു. ഈ രണ്ട് നക്ഷത്രനിലയും ചേര്‍ത്തുവച്ചാണ് സരോജ്ബാല ശ്രീരാമന്‍റെ ജനനത്തീയതി കുറിച്ചത്.

ശ്രീരാമന്‍ ഒരു സാധാരണ മനുഷ്യനാണെന്ന് തന്‍റെ ഗവേഷണങ്ങള്‍ക്കൊടുവില്‍ സരോജ്ബാല വിശ്വസിക്കുന്നു.

ബാലയുടെ ഗവേഷണഫലം ശരിയോ തെറ്റോ ആകാം. പക്ഷെ രാമജനന തീയതി തേടിയുള്ള ആ പിന്നോട്ട് പോക്ക് പുത്തന്‍ ഗവേഷണങ്ങള്‍ക്ക് ഊര്‍ജ്ജം പകരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :