ഗുരുപൂര്‍ണ്ണിമയുടെ പ്രസക്തി

പീസിയന്‍

WEBDUNIA|

ആഷാഢത്തിലെ വെളുത്ത വാവിനാണ് ഗുരു പൂര്‍ണ്ണിമ. ഇത് വ്യാസജയന്തിയാണെന്ന് ചിലര്‍ കരുതുന്നു. മറ്റു ചിലര്‍ വ്യാസ സ്മരണാ ദിനമാണിതെന്നാണ് വിശ്വസിക്കുന്നത്.

മഹാഭാരത കര്‍ത്താവായ വേദവ്യാസനെ ലോക ഗുരുവായി സങ്കല്‍പ്പിച്ച് ആണ് ഈ ദിവസം വ്യാസപൂര്‍ണ്ണിമ അഥവാ ഗുരു പൌര്‍ണ്ണമി ആയി ആചരിക്കുന്നത്.

വാസ്തവത്തില്‍ ഈശ്വരന്‍ തന്നെയാണ് ഗുരു. ഗുരു എന്ന വാക്കിന് പല അര്‍ത്ഥങ്ങളുമുണ്ട്. ഗു എന്ന ഇരുട്ട്. രു എന്നാല്‍ ഇല്ലാതാക്കല്‍. അതായത് അന്ധകാരത്തെ ഇല്ലാതാക്കുന്നയാളാണ് ഗുരു.

മറ്റൊരാര്‍ഥം ഗു എന്നാല്‍ ഗുണങ്ങള്‍ ഇല്ലാത്തവന്‍. രു എന്നാല്‍ രൂപങ്ങളില്ലാത്തവന്‍. പ്രത്യേക ഗുണമോ രൂപമോ ഇല്ലാത്തത്. അതായത് ഈശ്വരന്‍. നിര്‍ഗ്ഗുണനും രൂപരഹിതനുമാണല്ലോ ഈശ്വരന്‍.

അതുകൊണ്ട് ഗുരുവിനായി സമര്‍പ്പിക്കപ്പെട്ട ഈ പൌര്‍ണ്ണമി ദിവസം ഈശ്വരനെ കുറിച്ച് ചിന്തിക്കുകയാണ് വേണ്ടത്. ഈശ്വര ചൈതന്യം തുടിക്കൂന്ന ഈശ്വര തുല്യരായ ഗുരുക്കന്മാരെയും ആചാര്യന്മാരെയും സ്മരിക്കുകയുമാവാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :