1. മറ്റുള്ളവ
  2. »
  3. വെബ്‌ദുനിയ സ്പെഷല്‍ 08
  4. »
  5. റംസാന്‍

ചെറിയ പെരുന്നാള്‍ ബുധനാഴ്ച

പെരുന്നാള് ബുധനാഴ്ച
സംസ്ഥാനത്ത് ഒരിടത്തും ശൗവ്വാല്‍ മാസപ്പിറവി കാണാഞ്ഞതിനാല്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച ആയിരിക്കുമെന്ന്‌ മുസ്ലീം മതപണ്ഡിതര്‍ അറിയിച്ചു.

പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍, കോഴിക്കോട്‌ മുഖ്യഖാസി നാലകത്ത്‌ മുഹമ്മദ്‌ കോയ ബാഖവി, കോഴിക്കോട്‌ ഖാസി കെ.പി. മുഹമ്മദ്‌ അസ്‌ലം അഹ്‌സനി, ബേപ്പൂര്‍ ഖാസി പി.ടി. അബ്ദുള്‍ ഖാദര്‍ മുസ്‌ല്യാര്‍, തിരുവനന്തപുരം പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട തുടങ്ങിയവരാണ് ഇക്കാര്യം അറിയിച്ചത്.

ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച്‌ ബുധനാഴ്‌ച സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരും ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌.

റംസാനിലെ ചെറിയ പെരുന്നാളിനോടനുബന്ധിച്ച്‌ മലപ്പുറം ജില്ലയിലെ സ്‌കൂളുകള്‍ക്ക്‌ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.