തന്റെ കുടുംബത്തിന്റെ മേലധികാരി ദാദിയായിരുന്നെന്ന് രാഹുല്‍ഗാന്ധി

ഭോപ്പാല്‍| WEBDUNIA| Last Modified ചൊവ്വ, 21 ജനുവരി 2014 (13:28 IST)
PRO
രാജ്യത്തെ 50 ശതമാനം വരുന്ന വനിതകളുടെ ശാക്തീകരണമില്ലാതെ ഇന്ത്യക്കു വന്‍ശക്തിയാകാന്‍ കഴിയില്ലെന്നു കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി. തന്റെ കുടുംബത്തിന്റെയും മേലധികാരി ദാദി (മുത്തശ്ശി) ഇന്ദിരാഗാന്ധി ആയിരുന്നെന്നു രാഹുല്‍ പറഞ്ഞു.

തന്റെ വീട്ടില്‍ പപ്പ (രാജീവ്), അങ്കിള്‍ (സഞ്ജയ് ഗാന്ധി) എന്നിവരുണ്ടായിട്ടും കുടുംബത്തിന്റെ മേലധികാരി ദാദി(ഇന്ദിരാഗാന്ധി) ആയിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു.

vനിതാ ശാക്തീകരണം വലിയ യുദ്ധമാണെന്നു രാഹുല്‍ ചുണ്ടിക്കാട്ടി. നിയമനിര്‍മാണ സഭകളില്‍ 33 ശതമാം വനിതാ സംവരണം മാത്രമല്ല വനിതാ സംവരണ ബില്‍ ലക്ഷ്യമിടുന്നത്. അടുത്ത10 വര്‍ഷത്തിുള്ളില്‍ പകുതിയോളം കോണ്‍ഗ്രസ് മന്ത്രിമാര്‍ വനിതകളായിരിക്കുമെന്നു രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ിന്നുള്ള 250 വനിതകളുമായുള്ള സംവാദത്തിനിടെ രാഹുല്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :