ഒരു അഭിമുഖമുണ്ടാക്കിയ പ്രശ്നങ്ങള്‍; രാഹുല്‍ ഗാന്ധിയുടെ വീടിനുമുന്നില്‍ സിഖ് സംഘടനകളുടെ പ്രതിഷേധം

ന്യൂഡല്‍ഹി| WEBDUNIA|
PTI
രാഹുല്‍‌ഗാന്ധിയെ അദ്ദേഹത്തിന്റെ ആദ്യ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങള്‍ത്തന്നെ കുരുക്കിലാക്കുന്നു. സിഖ്‌വിരുദ്ധ കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ്സും രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും മാപ്പുപറയണമെന്നാവശ്യപ്പെട്ട് രാഹുല്‍ഗാന്ധിയുടെ വസതിക്ക് മുമ്പില്‍ സിഖ് സംഘടനകള്‍ പ്രതിഷേധം നടത്തി.

അഭിമുഖത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുള്ളതായി അറിയാമെന്ന് രാഹുല്‍ പറഞ്ഞിരുന്നു. കലാപത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കറുത്ത കൊടിയും പ്ലക്കാര്‍ഡുകളുമായി കോണ്‍ഗ്രസ് വിരുദ്ധ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് സിഖ് സംഘടനകള്‍ പ്രകടനം നടത്തിയത്. പ്രതിഷേധവുമായെത്തിയവര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :