ഉപ്പുകുറുക്കല്‍ തൊഴിലാളികളെ കാ‍ണാന്‍ രാഹുല്‍ ഗുജറാത്തില്‍

ന്യുഡല്‍ഹി| WEBDUNIA| Last Updated: ചൊവ്വ, 11 മാര്‍ച്ച് 2014 (14:37 IST)
PRO
കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ സന്ദര്‍ശനം നടത്തുന്നു‍. ആം ആദ്‌മി പാര്‍ട്ടി നേതാവ്‌ അരവിന്ദ്‌ കെജ്‌രിവാളിന്റെ ഗുജറാത്ത്‌ സന്ദര്‍ശനം ഉയര്‍ത്തിയ വിവാദം അവസാനിക്കുന്നതിനു മുമ്പാണ് രാഹുല്‍ഗാന്ധി ഗുജറാത്തിലെത്തുന്നത്‌.

ഈ മാസം ഇത്‌ രണ്ടാം തവണയാണ്‌ രാഹുല്‍ ഗുജറാത്ത്‌ സന്ദര്‍ശിക്കുന്നത്‌. ഗുജറാത്തിലെ തിരദേശമേഖലയായ കച്ചിലെ ഉപ്പുകുറുക്കുന്ന തൊഴിലാളികളെയാണ്‌ അദ്ദേഹം സന്ദര്‍ശിക്കുക.

തീരദേശത്തെ ഉപ്പുകുറുക്കല്‍ തൊഴിലാളികളെ കാണമെന്ന്‌ രാഹുല്‍ഗാന്ധിയുടെ പ്രഥമ പരിഗണനയിലുണ്ടായിരുന്നെന്നും അതിനാലാണ്‌ അദ്ദേഹം ആദ്യം കച്ചിലേക്ക്‌ പോകുന്നതെന്നും കോണ്‍ഗ്രസ്‌ വക്താക്കള്‍ അറിയിച്ചു.

കെജ്‌രിവാളിന്റെ ഗുജറാത്ത്‌ സന്ദര്‍ശനം വന്‍ വിവാദമായിരുന്നു. അനുമതിയില്ലാതെ റോഡ്‌ ഷോ നടത്തിയെന്നാരോപിച്ച്‌ ഗുജറാത്ത്‌ പൊലീസ്‌ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. അനുമതിയില്ലാതെ നരേന്ദ്രമോഡിയെ കാണാന്‍ ചെന്ന കെ‌ജ്‌രിവാളിനെ ഉദ്യോഗസ്ഥര്‍ തടഞ്ഞതും വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :