ആര്‍ജെഡി സ്ഥാനാര്‍ഥി പട്ടികയില്‍ ലാലുവിന്റെ ഭാര്യയും മകളും

പട്‌ന| WEBDUNIA| Last Modified വെള്ളി, 7 മാര്‍ച്ച് 2014 (13:19 IST)
PRO
ബിഹാറില്‍ ലാലു പ്രസാദ് യാദവ് നേതൃത്വം നല്‍കുന്ന ആര്‍ജെഡി ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. 23 അംഗ സ്ഥാനാര്‍ഥിപട്ടികയില്‍ ഭാര്യ റാബ്‌റി ദേവിയും മൂത്ത മകള്‍ മിസ ഭാരതിയും ഉണ്ട്.

പാട്‌ലിപുത്രയില്‍ നിന്നാണ് മകള്‍ മിസ മത്സരിക്കുക. മിസയുടെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന് അംഗവും രാജ്യസഭ എം പിയുമായ രാം കൃപാല്‍ യാദവ് രാജിവച്ചു. മണ്ഡലത്തില്‍ പ്രതീക്ഷ വച്ചിരുന്ന നേതാവായിരുന്നു രാം കൃപാല്‍.

ഭാര്യയും മുന്‍ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവിയെ ഛപ്രയില്‍ നിന്ന് മത്സരിപ്പിക്കാനും തീരുമാനിച്ചു. ലാലുവിന്റെ ആണ്‍മക്കളായ തേജസ്വിനിയും തേജ് പ്രതാപും രാഷ്ട്രീയത്തില്‍ സജീവമാണെങ്കിലും മത്സരിക്കാനുള്ള പ്രായമായിട്ടില്ല.

ബിഹാറിലെ 40 ലോക്‌സഭ മണ്ഡലങ്ങളില്‍ ആര്‍ജെഡി 27 സീറ്റുകളിലാണ് മത്സരിക്കുന്നത്. അവശേഷിക്കുന്ന നാല് സീറ്റുകളില്‍ വൈകാതെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :