ട്വന്‍റി20 സ്കോര്‍ബോര്‍ഡ്

ausis
FILEFILE


സ്കോര്‍ബോര്‍ഡ്

ട്വന്‍റി 20 ലോകകപ്പിലെ ഏറെ നിര്‍ണ്ണായകമായ മത്സരത്തില്‍ ശ്രീലങ്ക പരുങ്ങുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരം അഞ്ച് ഓവറിലേക്കു കടക്കുമ്പോള്‍ ശ്രീലങ്കയുടെ നാലു മുന്‍ നിരക്കാര്‍ കൂടാരം കയറി.

തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ തരംഗയേയും ജയ സൂര്യയേയും പറഞ്ഞു വിട്ട ഓസീസ് മത്സരത്തില്‍ മുന്‍ തൂക്കം നേടിയിരിക്കുകയാണ്. ജയ സൂര്യ പൂജ്യത്തിനും തരംഗ നാലു റണ്‍സിനുമാണ് പുറത്തായത്. ജയവര്‍ദ്ധനെ ഒരു റണ്‍സിനും സില്‍‌വ ആറു റണ്‍സിനും പുറത്തായ ശ്രീലങ്ക തകര്‍ച്ചയുടെ വക്കിലാണ്.

ബ്രെറ്റ് ലീ രണ്ടു വിക്കറ്റും ക്ലാര്‍ക്ക്, ബ്രാക്കന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. കഴിഞ്ഞ മത്സരത്തില്‍ കൈക്കുഴയ്‌ക്ക് പരുക്കേറ്റ നായകന്‍ പോണ്ടിംഗിനു പകരം ഷെയിന്‍ വാട്‌സണെ ഉള്‍പ്പെടുത്തിയാണ് ഓസ്‌ട്രേലിയ മത്സരത്തിന് എത്തിയത്. ശ്രീലങ്ക ടീമില്‍ മാറ്റം വരുത്തിയിട്ടില്ല.

കേപ്ടൌണ്‍:| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :