ട്വന്‍റി20 ഫൈനല്‍: സ്കോര്‍ബോര്‍ഡ്

CRICKET STUMP
FILEFILE


സ്കോര്‍ബോര്‍ഡ്

പരമ്പരാഗത വൈരികളായ ഇന്ത്യയും പാകിസ്ഥാനും ട്വന്‍റി 20 ലോകകപ്പ് കലാശപ്പോരാട്ടത്തിനായി ഇറങ്ങുകയാണ്. ഏറേ ആവേശകരമാകുമെന്നു കരുതുന്ന മത്സരത്തിലേക്ക് ഇരു ടീമും ആവേശത്തോടെയാണ് സമീപിക്കുന്നത്. ടൂര്‍ണമെന്‍റില്‍ ഇതു രണ്ടാം തവണയാണ് ഏറ്റുമുട്ടുന്നത്.

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. തോളിനു പരുക്കു പറ്റിയ വീരേന്ദ്ര സെവാഗ് ഇല്ലാതെയാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. സെവാഗിനു പകരം യുവ ഓള്‍ റൌണ്ടര്‍ യൂസുഫ് പത്താന്‍ മത്സരത്തില്‍ കളിക്കും. ഓള്‍ റൌണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍റെ സഹോദരനാണ് യൂസുഫ് പത്താന്‍. ഗംഭീറിനൊപ്പം യൂസുഫ് പത്താനാണ് ഓപ്പണര്‍

ആദ്യം ഇരുവരും തമ്മില്‍ നടന്ന മത്സരത്തില്‍ ബൌള്‍ഡ് ഔട്ടില്‍ ഇന്ത്യ ജയിച്ചിരുന്നു. മദ്ധ്യനിരയാണ് പാകിസ്ഥാന്‍റെ ശക്തി. ഇതില്‍ തന്നെ 91 റണ്‍സും 12 വിക്കറ്റുകളുമായി ടൂര്‍ണമെന്‍റിലെ പ്ലേയറാകാനുള്ള നീക്കത്തിലാണ് ഷഹീദ് അഫ്രീദി. ഷൊഹൈബ് മാലിക്കിലും മിസ്‌ബാ ഊല്‍ ഹക്കിലും പാകിസ്ഥാന്‍ ഉറ്റു നോക്കുന്നു.

ഇന്ത്യയുടെ പ്രതീക്ഷ ഉപനായകന്‍ യുവരാജിന്‍റെ വെടിക്കെട്ടിലാണ്. അവസാന എട്ടു ഓവറുകളിലെ ബാറ്റിംഗ് നിര്‍ണ്ണായകമാകുമെന്ന് ഇന്ത്യന്‍ നായകന്‍ കരുതുന്നു. രോഹിത് ശര്‍മ്മ, ആര്‍ പി സിംഗ്, ശ്രീശാന്ത്, പത്താന്‍, ഹര്‍ഭജന്‍ തുടങ്ങിയ ബൌളര്‍മാരെയും ഇന്ത്യ ഉറ്റു നോക്കുന്നു. സെവാഗ് മത്സരത്റ്റില്‍ കളിക്കില്ല എന്നതാണ് ഇന്ത്യയെ അലട്ടുന്നത്.

ഇന്ത്യന്‍ ടീം: മഹേന്ദ്ര സിംഗ് ധോനി(നായകന്‍), യുവ്‌രാജ് സിംഗ് (ഉപനായകന്‍), ദിനേശ്കാര്‍ത്തിക്ക്, അജിത് അഗാര്‍ക്കര്‍, ഗൌതം ഗംഭീര്‍, ഹര്‍ഭജന്‍ സിംഗ്, ജോഗീന്ദര്‍ ശര്‍മ്മ, ഇര്‍ഫാന്‍ പത്താന്‍, യൂസുഫ് പത്താന്‍, പീയൂഷ് ചൌള, വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ്മ, ആര്‍ പി സിംഗ്, ശ്രീശാന്ത്, റോബിന്‍ ഉത്തപ്പ.

ജോഹന്നാസ്ബര്‍ഗ്:| WEBDUNIA|
പാകിസ്ഥാന്‍: ഷൊഹൈബ് മാലിക്ക് (നായകന്‍), കമ്രാന്‍ അക്മല്‍, അബ്ദുര്‍ റഹ്‌മാന്‍, ഫ്വാദ് ആലം, ഇഫ്തിക്കര്‍ അഞ്ജും, ഇമ്രാന്‍ നസീര്‍, മിസ്‌ബാ ഉള്‍ ഹക്ക്, മൊഹമ്മദ് ഹഫീസ്, മൊഹമ്മദ് ആസിഫ്, സല്‍മാന്‍ ഭട്ട്, ഷഹീദ് അഫ്രീദി, സൊഹൈല്‍ തന്‍‌വീര്‍, ഉമര്‍ ഗുല്‍, യാസിര്‍ അറാഫത്, യുനിസ് ഖാന്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :