ട്വന്‍റി ക്രിക്കറ്റ് സ്കോര്‍ബോര്‍ഡ്

സെമി ഫൈനല്‍ ലക്‍ഷ്യമിടുന്ന നിര്‍ണ്ണായക മത്സരത്തിന്‍റെ സമ്മര്‍ദ്ദത്തിലാണ് ദക്ഷിണാഫ്രിക്കയും ന്യൂസിലാന്‍ഡും. രണ്ടു മത്സരങ്ങള്‍ ജയിച്ച കിവീസിനു മത്സരം ഏറെ നിര്‍ണ്ണായകമല്ലെങ്കിലും ആതിഥേയര്‍ക്ക് മത്സരം ജയിച്ചാല്‍ സെമിയിലേക്കു ഉറ്റു നോക്കുന്ന മൂന്നാം ടീം ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാം.

കൂറ്റനടിക്കാരന്‍ ഹര്‍ഷല്‍ ഗിബ്സിന്‍റെ തിരിച്ചു വരവ് കാത്തിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. ഇംഗ്ലണ്ടിനെതിരെ പരുക്കേറ്റ ഗിബ്സ് ഈ മത്സരത്തില്‍ മടങ്ങിവരാനാണ് സാധ്യത. യുവ താരം ആല്‍ബി മോര്‍ക്കലാണ് ദക്ഷിണാഫ്രിക്കയുടെ മറ്റൊരു പ്രതീക്ഷ. ഇരു ടീമും കഴിഞ്ഞ മത്സരത്തിലെ ടീമിനെ നിലനിര്‍ത്തിയേക്കും.

രണ്ടാമത്തെ മത്സരം കളിക്കുന്ന ഇന്ത്യയ്‌ക്കും ഏറെ നിര്‍ണ്ണായകമാണ്. ഒരു പരാജയം പോലും സെമി സാധ്യത ഇല്ലാതാക്കും എന്ന തിരിച്ചറിവിലാണ് ഇന്ത്യ. ട്വന്‍റി 20 മത്സരങ്ങളുമായി ഇതുവരെ പൊരുത്തപ്പെടാനാകാത്ത ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലാണ്. മിഡില്‍ ഓഡര്‍ പരാജയപ്പെടുന്നതും ചത്ത ബൌളിംഗുമാണ് പ്രശ്‌നം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :