ഏഴുമാസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഏകദിനത്തിലേക്ക് മടങ്ങിയെത്തി എങ്കിലും ആഘോഷിക്കാനായില്ല. പതിനൊന്ന് റണ്‍സ് നേടിയ സച്ചിന്‍റെ വിക്കറ്റ് സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ പന്തില്‍ തെറിച്ചതോടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഏകദിനത്തിലേക്ക് തിരിച്ചുവരവ് നടത്തുന്നത് ആഘോഷിക്കാനിരുന്ന ആരാധകര്‍ നിരാശരായി.
സച്ചിനും സേവാഗുമായിരുന്നു ഓപ്പണിംഗ് ബാറ്റ്സ്മാന്‍മാര്‍. സച്ചിന്‍ മടങ്ങിയതോടെ ഗൌതം ഗംഭീര്‍ ക്രീസിലെത്തി. പത്ത് ഓവര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 61/1 എന്ന നിലയിലായിരുന്നു.
ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ ഹീറോഹോണ്ട കപ്പ് ഏകദിന പരമ്പരയുടെ ആദ്യ ഡേ-നൈറ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്സനായിരുന്നു ടോസിന്‍റെ ഭാഗ്യം ലഭിച്ചത്. ബൌള്‍ ചെയ്യാനായിരുന്നു പീറ്റേഴ്സന്‍റെ തീരുമാനം.
വിക്കറ്റിലെ ഈര്‍പ്പം മുതലാക്കാനാണ് പീറ്റേഴസണ്‍ ലക്‍ഷ്യമിടുന്നത്. ഇപ്പോള്‍ തന്നെ പരമ്പരയില്‍ 3-0 യ്ക്ക് പിന്നിലായ ഇംഗ്ലണ്ട് ഈ മത്സരം എന്തുവിലകൊടുത്തും ജയിക്കാനാണ് ആഗ്രഹിക്കുന്നത്.
ഇന്ത്യ രോഹിത് ശര്‍മ്മയെ മാറ്റിനിര്‍ത്തി. ഇംഗ്ലണ്ട് ടീമില്‍ മാറ്റമൊന്നും ഇല്ല.