നായ്പ്പീര്|
WEBDUNIA|
Last Modified ചൊവ്വ, 13 ജനുവരി 2009 (13:06 IST)
വെസ്റ്റ് ഇന്‍ഡീസുമായുള്ള അഞ്ചാം ഏകദിനത്തില്‍ ന്യൂസിലാന്റിന് 9 റണ്‍സ് വിജയം. മഴ തടസ്സപ്പെടുത്തിയ കളിയില്‍ ഡക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ന്യൂസിലാന്റ് ജയിച്ചത്. ഇതോടെ 2-1 എന്ന നിലയില്‍ കിവീസ് പരമ്പരയും സ്വന്തമാക്കി. 129 പന്തില്‍ 135 റണ്‍സ് നേടിയ ക്രിസ് ഗെയ്ല് ആണ് മാന്‍ ഓഫ് ദ മാച്ച്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിംനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ഗെയ്ലിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 50 ഓവറില്‍ 293 റണ്‍സ് നേടുകയായിരുന്നു. 94 റണ്‍സ് നേടിയ ചന്ദര്‍പോള്‍ ഗെയ്ലിന് മികച്ച പിന്തുണയാണ് നല്‍കിയത്. ന്യൂസിലാന്റിന് വേണ്ടി ഗില്ലസ്പി 4 വിക്കറ്റും മില്‍സ് 3 വിക്കറ്റും നേടി.
മറുപടി മാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റിന് മികച്ച തുടക്കം ലഭിച്ചു. കളി ആവേശകരമായ അന്ത്യത്തിലേക്ക് പോയ്ക്കൊണ്ടിരിക്കുമ്പോഴാണ് മഴയെത്തിയത്. ആ സമയം ന്യൂസിലാന്റ് 5 വിക്കറ്റ് നഷ്ടത്തില്‍ 35 ഓവറിന് 211 റണ്‍സ് എടുത്തിരുന്നു. ന്യൂസിലാന്റിന് വേണ്ടി 48 റണ്‍സെടുത്ത് ടെയ്ലര് പുറത്താകാതെ നിന്നു.
മഴ കളിമുടക്കിയതോടെ കിവീസ് 9 റണ്‍സിന് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ അഞ്ച് ഏകദിന മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 2 മത്സരങ്ങള്‍ വിജയിച്ച കിവീസ് പരമ്പര നേടി. 2 മത്സരങ്ങള്‍ മഴ മുടക്കിയപ്പോള്‍ ആദ്യ മത്സരം വെസ്റ്റ് ഇന്‍ഡീസ് വിജയിക്കുകയായിരുന്നു.