ദ്രാവിഡ് ഗംഭീര്‍ വീണു; ഇന്ത്യ 200/3

ചെന്നൈ| WEBDUNIA|
ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം ഒരിക്കല്‍ കൂടി ചെപ്പോക്കിന്‍റെ കാമുകനായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ചുമലുകളില്‍.

ജയത്തില്‍ നിന്ന് 256 റണ്‍സ് അകലെ നില്‍ക്കുന്ന അവസാന ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആദ്യം തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. 25 റണ്‍സുമായി സച്ചിനും 12 റണ്‍സുമായി വിവിഎസ് ലക്‍ഷമണും ക്രീസില്‍.

ഒരു വിക്കറ്റിന് 131 റണ്‍സെന്ന നിലയില്‍ വിജയത്തിലേക്ക് കുതിക്കാനൊരുങ്ങിയ ഇന്ത്യയെ ആന്‍ഡ്രു ഫ്ലിന്‍റോഫ് തുടക്കത്തിലേ ഞെട്ടിച്ചു. നാലു റണ്‍സ് മാത്രമെടുത്ത രാഹുല്‍ ദ്രാവിഡ് ആണ് ആദ്യം പവലിയനില്‍ തിരിച്ചെത്തിയത്.

പിന്നീട് ഗംഭീര്‍-സച്ചിന്‍ സഖ്യം ശ്രദ്ധാപൂര്‍വം മുന്നേറിയെങ്കിലും ഒരു നിമിഷത്തെ അശ്രദ്ധ ഗംഭീറിന്‍റെ കഥ കഴിച്ചു. ആന്‍ഡേഴ്സന്‍റെ പന്തില്‍ കോളിങ്ങ്‌വുഡിന്‍റെ കൈകളിലൊതുങ്ങുമ്പോഴും ഗംഭീര് ‍(66) തന്‍റെ ദൌത്യം ഭംഗിയായി നിറവേറ്റിയിരുന്നു.

ഇനി ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും സച്ചിന്‍ ടെന്‍ഡുല്‍ക്കറിലാണ്. പ്രതീക്ഷകളുടെ ഭാരം താങ്ങാന്‍ സച്ചിന്‍റെ ചുമലുകള്‍ക്ക് കഴിഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ മഹത്തായ വിജയങ്ങളിലൊന്നാവും അത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :