ഇംഗ്ലണ്ട് 57/2-ലഞ്ച്

മൊഹാലി| WEBDUNIA| Last Modified ഞായര്‍, 21 ഡിസം‌ബര്‍ 2008 (13:02 IST)
ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനം ലഞ്ച് സമയത്ത് ഇംഗ്ലണ്ട് റ്ണ്ട് വിക്കറ്റിന് 57 റണ്‍സ് എന്ന നിലയില്‍.

സഹീര്‍ഖാനായിരുന്നു മൂന്നാം ദിനം ഇംഗ്ലണ്ടിന് ആദ്യ നടുക്കം സമ്മാനിച്ചത്. സ്ട്രോസിനെ റണ്ണൊന്നുമെടുക്കാതെ പവലിയനിലേക്ക് മടക്കി സഹീര്‍ ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് നല്‍കി. സഹീറിന്‍റെ ബോളില്‍ സ്ട്രോസ് വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു.

സഹീറിനു പിന്നാലെ വാശിയോടെ പന്തെറിഞ്ഞ ഇഷാന്ത് ശര്‍മ്മ ഇന്ത്യയ്ക്ക് വേണ്ടി അടുത്ത വിക്കറ്റ് വീഴ്ത്തി. ഇയാന്‍ ബെല്ലിനെ ബൌള്‍ഡ് ആക്കുകയായിരുന്നു.

രണ്ടാം ദിവസം ഇന്ത്യയെ 453 റണ്‍സില്‍ ഒതുക്കി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ഒമ്പത് ഓവര്‍ വെളിച്ചക്കുറവ് കാരണം നഷ്ടമാവുകയായിരുന്നു. മൂന്നാം ദിവസവും കനത്ത മഞ്ഞ് കാരണം താമസിച്ചാണ് കളി തുടങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :