മുട്ടം സെന്‍റ് മേരീസ് പള്ളിയിലെ ദിവ്യ മാതാവ്

ടി ശശി മോഹന്‍

Amalobhava Matha of Muttom St Mary
WDWD
. എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴില്‍ വരുന്ന പ്രധാനപ്പെട്ട മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് ചേര്‍ത്തല മുട്ടം സെന്‍റ്റ് മേരീസ് ഫൊരോനാ പള്ളീ ഈ പള്ളിയില്‍ നാനാജാതി മതസ്ഥര്‍ അനുഗ്രഹങ്ങള്‍ തേടി പ്രാര്‍ത്ഥന നടത്താന്‍ ദിവസേന എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നു.

1896 ല്‍ എറണാകുളം വികാരി ജനറലായിരുന്ന മോണ്‍സിഞ്ഞോര്‍ ജോസഫ് വാരമംഗലം ഫ്രാന്‍സില്‍ നിന്നും കൊണ്ടുവന്ന അമ്മയുടെ തിരുസ്വരൂപമാണ് ഇപ്പോള്‍ ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത്. കാരുണ്യവും ചൈതന്യവും അനുഗ്രഹവും ചൊരിയുന്ന ആ മുഖം ഒരിക്കല്‍ കണ്ടവര്‍ക്ക് മറക്കാനാവില്ല. നിത്യ സാന്നിദ്ധ്യമായി അത് മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.

മുട്ടത്തമ്മ എന്നാല്‍ ഇവിടത്തുകാര്‍ക്ക് വിളിച്ചാല്‍ വിളികേള്‍ക്കുന്ന കാണപ്പെട്ട അനുഗ്രഹമാണ്. അവിടത്തെ ദിവ്യാല്‍ഭുതങ്ങള്‍ അനേകായിരങ്ങള്‍ക്ക് താങ്ങും തണലുമായിട്ടുണ്ട്.
herthala muttom St Mary
WDWD


മുട്ടത്തുകാര്‍ എന്ത് തുടങ്ങണമെങ്കിലും അമ്മയുടെ അനുവാദവും മാധ്യസ്ഥവും കാംക്ഷിക്കുന്നു. വീട് പണിയായാലും വിവാഹമായാലും കച്ചവടം തുടങ്ങാനായാലും അമ്മയുടെ തിരുനടയിലെത്തി വണങ്ങി മെഴുകുതിരി കത്തിച്ച് അനുഗ്രഹം വാങ്ങി മാത്രമേ അവര്‍ അത് തുടങ്ങാറുള്ളു. കേരളത്തിനും പുറത്തുമുള്ല അനേകായിരങ്ങള്‍ക്കും ഇതേ മനോഭാവമാണ്

അമ്മയെ അവര്‍ സന്തതസഹചാരിയായി കാണുന്നു. അമ്മയ്ക്കൊപ്പം സുഖ ദു:ഖങ്ങള്‍ അവര്‍ പങ്കുവയ്ക്കുന്നു. നല്ല ജോലി കിട്ടാന്‍, നല്ല വിവാഹ ബന്ധമുണ്ടാവാന്‍, ജീവിത സൌഖ്യമുണ്ടാവാന്‍ അമലോല്‍ഭവ മാതാവിനെ അവര്‍ മാധ്യസ്ഥയായി വിശ്വസിക്കുന്നു.

മുട്ടം പള്ളിയിലേക്കുള്ള വഴി

എറണാകുളം ആലപ്പുഴ ദേശീയ പാതയില്‍ എറണാകുളത്തു നിന്ന് ഏതാണ്ട് 30 കിലോമീറ്റര്‍ അകലെ കിഴക്കു മാറിയാണ് ചേര്‍ത്തല ടൌണ്‍. ആലപ്പുഴ നിന്നും ഏതാണ്ട് ഇതേ ദൂരമാണ്. ചേര്‍ത്തല ടൌണില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാറിയാണ് മുട്ടം പള്ളി. ചേര്‍ത്തലയിലെ ബൈപ്പാസ് റോഡില്‍ ദീപിക ജംഗ്ഷനില്‍ നിന്ന് കിഴക്കോട്ടുള്ള റോഡില്‍ ഒരു കിലോമീറ്റര്‍ പോയാല്‍ പള്ളിയുടെ സമീപത്തെത്താം

അമലോത്ഭവ മാതാവ്

കന്യാമറിയത്തിന്‍റെ കാഴ്ചവെയ്പ്പ് തിരുനാള്‍

WEBDUNIA|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :