കേരളത്തില്‍ പുരാതനകാലം മുതല്‍ നിലനിന്നിരുന്ന‘ കാവുകളുടെ അവശേഷിപ്പാണ് ഓച്ചിറയില്‍ എന്നാണൊരു വിശ്വാസം. പണ്ട് കേരളത്തില്‍ ക്ഷേത്രങ്ങള്‍ ഇല്ലായിരുന്നു ഒരു തുണ്ടു ഭൂമിയും അതില്‍ വൃക്ഷലതാദികളുടെ ഒരു കൂട്ടമായ കാവും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബ്രാഹ്മണര്‍ ശക്തരായതോടെയാണ് ക്ഷേത്രസങ്കല്പം ഉണ്ടായതെന്നു ചില ചരിത്രകാരന്മാര് പറയുന്നു.
വ്യത്യസ്തങ്ങളായ ഐതീഹ്യങ്ങളും വിശ്വാസങ്ങളും ക്ഷേത്രത്തെ സംബന്ധിച്ചുണ്ട്. രണ്ട് നൂറ്റാണ്ട് മുമ്പ് കായംകുളം രാജാവും വേണാട് രാജാവും തമ്മില്‍ യുദ്ധങ്ങള്‍ നടന്ത് ഓച്ചിറ പടനിലത്തായിരുന്നു. ഈ യുദ്ധങ്ങളുടെ സ്മരണ നിലനിര്‍ത്താനായാണ് മിഥുനം ഒന്ന്, രണ്ട് തീയതികളില്‍ ഓച്ചിറക്കളി നടത്തുന്നത്.
ബുദ്ധമതം വിഗ്രഹാരാധന പ്രോത്സാഹിപ്പിച്ചിരുന്നില്ല.അതുകൊണ്ട് ആല്മരത്തിന് പ്രസക്തിയുണ്ടായി. ആല്മരച്ചുവട്ടില് പരബ്രഹ്മ ആരാധന നടത്തുന്നത് ഓച്ചിറ ബുദ്ധവിഹാരമായിരുന്നു എന്നതിനു തെളിവാണ്.
ഇന്നു കാണുന്ന പ്രധാന ആല്‍ത്തറകള്‍ രണ്ടും വേലുത്തമ്പി ദള വാ പണികഴിപ്പിച്ചവയാണ്. ഈ ആല്‍മരത്തറകളില്‍ പരബ്രഹ്മചൈതന്യം കുടി കൊള്ളുന്നതായാണ് സങ്കല്പം.
വേലുത്തമ്പി ദളവാ കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം പണികഴിപ്പിച്ചസേഷം ഓച്ചിറയിലും ക്ഷേത്രം പണികഴിപ്പിക്കാന്‍ തുനിഞ്ഞു ദേവ പ്രശ്നത്തില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത് ദേവന് ഇഷ്ടമല്ലെന്ന് തെളിഞ്ഞതുകൊണ്ട് പിന്‍വാങ്ങി.