ശ്രീനാരായണഗുരു- ജീവിതരേഖ

WEBDUNIA|
ഇന്ന് കന്നി 5; ശ്രീനാരായണ ഗുരു സമാധി ദിനം. ഗുരുവിണ്ടെ ജീവിതത്ം ഒറ്റ നൊട്റ്റത്തില്‍
1856ല്‍ ചിങ്ങമാസത്തിലെ ചതയംനാളില്‍ തിരുവനന്തപുരത്ത് ചെന്പഴന്തിയില്‍ മാടനാശാന്‍റെയും കുട്ടിയമ്മയുടെയും മകനായി നാരായണഗുരു ജനിച്ചു.

നാണുവെന്നായിരുന്നു അദ്ദേഹത്തിനു അച്ഛനമ്മമാര്‍ നല്‍കിയ പേര്.

1860ല്‍, വിദ്യാരംഭംകുറിച്ച നാണു ചെന്പഴന്തിപിള്ളയില്‍ നിന്ന് എഴുത്തും വായനയും അഭ്യസിച്ചു.

പത്താം വയസ്സുവരെ സ്കൂളില്‍ ചേര്‍ന്നു പഠിച്ചശേഷം കായംകുളത്ത് കുമ്മണിള്ളിയില്‍ രാമന്‍പിള്ളയാശാന്‍റെയടുത്ത് ചേര്‍ന്നു.

സംസ്കൃതം, വേദാന്തം, മഹാഭരതം രാമായണം തുടങ്ങിയവയില്‍ അവഗാഹം നേടി.

1881ല്‍ നാണുഏകാധ്യാപക വിദ്യാലയം സ്ഥാപിച്ചു. അതോടെ നാണു ആശാന്‍ എന്നറിയപ്പെടാന്‍ തുടങ്ങി.

മാതാപിതാക്കളുടെ നിര്‍ബന്ധപ്രകാരം 1882ല്‍ വിവാഹം കഴിച്ചു.

എന്നാല്‍ കുടുംബ ജീവിതത്തിനു നില്ക്കാതെ അദ്ദേഹം സന്യാസ ജീവിതത്തിനായി ഇറങ്ങിപ്പുറപ്പെട്ടു.

1884ല്‍ മരുത്വാമലയിലെ പിള്ളത്തടം എന്ന ഗുഹയില്‍ തപസ്സനുഷ്ഠിക്കാന്‍ തുടങ്ങി.
മൂന്നു വര്‍ഷത്തോളം ഇവിടെ ധ്യാനത്തിലിരുന്നു. കാലിമേയ്ക്കാനെത്തിയ ഇടയബാലനാണ് ആദ്യം അദ്ദേഹത്തെ കാണുന്നത്.

പിന്നീട് നിരവധിയാളുകള്‍ ഇവിടേയ്ക്കെത്താന്‍ തുടങ്ങി. ജാതിമതഭേദമന്യേ അദ്ദേഹം എല്ലാവര്‍ക്കും ദര്‍ശനമരുളി.

നെയ്യാറിലെ ശങ്കരന്‍കുഴിയില്‍ മുങ്ങിയുയര്‍ന്ന സ്വാമിയുടെ കൈയില്‍ ഒരു ശിലാഖണ്ഡമുണ്ടായിരുന്നു. നേരത്തെ സജ്ജമാക്കിയ പീഠത്തില്‍ ആ ശിലാഖണ്ഡം പ്രതിഷ്ഠിച്ചു. അതാണ് ചരിത്ര പ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്ഠ

.ക്ഷേത്രത്തില്‍ അദ്ദേ￉ഹം
ജാതി ഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വത്ധം
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത് എന്നെഴുതി വച്ചു.

കേരളത്തിലുടനീളം ഏക മത പ്രചരണം നടത്തിയ ഗുരുദേവന്‍ ഒട്ടനവധി ക്ഷേത്രങ്ങള്‍ക്ക് പ്രതിഷ്ഠ നടത്തുകയുണ്ടായി.

മഹാകവി കുമാരനാശാന്‍, ഡോക്ടര്‍ പല്‍പു, സത്യവ്രത സ്വാമികള്‍, ടി. കെ. മാധവന്‍, സി. കൃഷ്ണന്‍, മൂര്‍ക്കോത്തു കുമാരന്‍, സി. കേശവന്‍, ആര്‍. ശങ്കര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഒപ്പംനിന്ന് സഹകരിച്ചവരില്‍ പ്രമുഖരാണ്.

ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗം (എസ്.എന്‍.ഡി.പി) രൂപീകരിച്ച സ്വാമികള്‍ ശിവഗിരിയില്‍ മഠം സ്ഥാപിക്കുകയും അത് സ്വന്തം ആസ്ഥാനമാക്കുകയും ചെയ്തു.

1904ല്‍ ഹരിജനങ്ങള്‍ക്കായി നിശാപാഠശാലയും ഇവിടെ ആരംഭിച്ചു. ഏകദേശം അറുപതോളം ഗ്രന്ഥങ്ങള്‍ മലയാളത്തിലും തമിഴിലുമായി അദ്ദേഹം രചിച്ചിട്ടുണ്ട്.

അദ്ദേഹം ഒട്ടനവധി വിദ്യാലയങ്ങളും (പാഠശാലകള്‍) ക്ഷേത്രങ്ങളും സ്ഥാപിക്കുകയുണ്ടായി.

1924 ല്‍ ആലുവായിലൈ അദ്വൈതാശ്രമത്തില്‍ വിളിച്ചുകൂട്ടിയ സര്‍വ്വമത സമ്മേളനം ഇന്ത്യയില്‍ ആദ്യത്തേതായിരുന്നു.

1922ല്‍ രവീന്ദ്രനാഥ ടാഗോര്‍ അദ്ദേഹത്തെ ശിവഗിരിയില്‍ വന്നു കണ്ടിരുന്നു.

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന സന്ദേശം ലോകത്തിനു കാഴ്ചവച്ചതും ഈ കാലയളവിലായിരുന്നു.

1920ല്‍ കാരമുക്കു ക്ഷേത്രത്തില്‍ വിഗ്രഹത്തിനുപകരം ദീപം പ്രതിഷ്ഠിച്ചു.

ഇതേവര്‍ഷം തന്നെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സന്ദേശവും അദ്ദേഹം നല്‍കി.

1925ല്‍ ശിവഗിരി ബ്രഹ്മവിദ്യാലയത്തിനു തറകല്ലിട്ടു. ഇതേവര്‍ഷം തന്നെ കേരളത്തിലെത്തിയ ഗാന്ധിജി ഗുരുവിനെ സന്ദര്‍ശിക്കുകയും പിന്നീട് ഹരിജനോദ്ധാരണം ജീവിതവ്രതമായി സ്വീകരിക്കുകയും ചെയ്തു.

അതിനുശേഷമാണ് ഗാന്ധിജി ഹരിജന്‍ എന്ന പത്രം തുടങ്ങിയത്.

ഇന്ത്യയിലെ ആദ്യത്തെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസകേന്ദ്രം ശിവഗിരി ഫ്രീ ഇന്‍ഡസ്ര്സിയല്‍ ആന്‍റ് അഗ്രിക്കള്‍ച്ചറല്‍ ഗുരുകുലം ആരംഭിച്ച ഗുരുവിനെ ഇന്ത്യയിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്‍റെ പിതാവായി കണക്കാക്കുന്നു.

ഇതേവര്‍ഷം തന്നെ ഗുരു വില്‍പത്രം എഴുതുകയും അവസാന പ്രതിഷ്ഠ കളവുകോടത്ത് നടത്തുകയും ചെയ്തു.

ധര്‍മ്മസംഘം രജിസ്റ്റര്‍ ചെയ്യുന്നതും ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയതും 1928ലായിരുന്നു.

ബോധാനന്ദ സ്വാമികളെ നേരത്തെതന്നെ തന്‍റെ പിന്‍ഗാമിയാക്കിയിത്ധന്നു.

ശ്രീനാരായണഗുരു 1928 സെപ്റ്റംബര്‍ 20 (കന്നി 5)ന് വൈകുന്നേരം സമാധിയായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :