മദര്‍ തെരേസ - കരുണയുടെ മാലാഖ

mother Theresa
FILEFILE
അഗതികളുടെ അമ്മ - മദര്‍ തെരേസ

അല്‍ബേനിയയില്‍ ജനിച്ച് ഇന്ത്യയില്‍ കര്‍മ്മകാണ്ഡം കഴിച് , വാഴ്ത്തപ്പെട്ടവളായി മാറിയ ഈ സന്യാസിനി 1997 സെപ്റ്റംബര്‍ അഞ്ചിന് 87-ാം വയസിലാണ് അന്തരിച്ചത്.ജനനം 1910 ഓഗസ്റ്റ് 27ന് .

ഇന്ത്യ ഈ മഹതിയെ ഭാരതരത്നം നല്‍കി ആദരിച്ചു. കൊല്‍ക്കത്തയിലെ തെരുവുകളിലെ അഗതികള്‍ക്കായി സേവനവും ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തിയ ഈ സന്യാസിനിയമ്മ ലോകത്തിനു തന്നെ വഴികാട്ടിയിരുന്നു.

1910 ഓഗസ്റ്റ് 27ന് മാഴ്സെഡോണിയയിലെ സ്കോപ് ജെയില്‍ നിക്കോളയുടെയും ഡ്രാന്‍ന്‍റിഫില്ലെ ബൊജ-ക്സിയുവിന്‍റേയും മകളായാണ് മദറിന്‍റെ ജനനം. ഗോണ്‍സ്കി ബൊജ-ക്സിയു എന്നായിരുന്നു യഥാര്‍ത്ഥ പേര്.

കുടുംബത്തിന്‍റെ ഔദാര്യവും ദീനാനുകമ്പയും കുട്ടിയായ ഗേണ്‍ക്സിയെ സ്വാധീനിച്ചു. തന്‍റെ ജീവിത ദൗത്യം പാവപ്പെട്ടവരെ സഹായിക്കലാണെന്ന് 12-ാം വയസില്‍ കുട്ടി തിരിച്ചറിഞ്ഞു.

കന്യാസ്ത്രീയാവാന്‍ തീരുമാനിച്ച ഗോണ്‍ക്സി അയര്‍ലാന്‍റിലെ ഡബ്ളില്‍ലിറെറ്റോ വിഭാഗത്തിലെ കന്യാസ്ത്രീയായി. ഒരു കൊല്ലം അയര്‍ലാന്‍റില്‍ കഴിഞ്ഞ ശേഷം മദര്‍ ഇന്ത്യയിലേക്ക് വന്നു. ഡാര്‍ജിലിങ്ങിലെ ലോറെറ്റോ കോണ്‍വെന്‍റിലെത്തി. 17 കൊല്ലം അവിടെ അധ്യാപികയായിരുന്നു. കൊല്‍ക്കത്ത സെന്‍റ് മേരീസ് സ്കൂളിന്‍റെ പ്രിന്‍സിപ്പാളായും പ്രവര്‍ത്തിച്ചു.

T SASI MOHAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :