ആശ്വിനപൗര്‍ണ്ണമി വാത്മീകി ജയന്തി

WEBDUNIA|
മഹാപണ്ഡിതനായിരുന്നു വാത്മീകി മഹര്‍ഷി . ആദികവിയായ അദ്ദേഹം. അദ്ദേഹം രചിച്ച രമായണം ലോകത്തിലെ തന്നെ മഹത്തായ കാവ്യമാണ്.ആദ്യത്തെ സംഗീതകാരനായ ഋഷിയും വാത്മീകി തന്നെ.

ആശ്വിന മാസത്തിലെ ( സെപ്റ്റംബര്‍-ഒക്റ്റോബര്‍) പൗര്‍ണ്ണമി നാളിലാണ് വാത്മീകി ജയന്തി ആഘോഷിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ കാണ്‍പൂര്‍ നഗരത്തില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെ ഗംഗാനദിയുടെ തീരത്തുള്ള ബൈത്തൂര്‍ എന്ന കൊച്ചുനഗരം. എണ്ണായിരത്തോളം മാത്രം ജനസംഖ്യയും ആയിരക്കണക്കിനു വര്‍ഷങ്ങളുടെ പഴക്കവുമുള്ള ഈ ചെറുപട്ടണത്തിലായിരുന്നു ആദികവിയായ വാല്‍മീകി ജീവിച്ചിരുന്നത്.

ഈ നഗരത്തിന്‍റെ പ്രാന്തപ്രദേശത്ത് വസിച്ചിരുന്ന ഒരു കൊള്ളക്കാരനായിരുന്ന രത്നാകര്‍ പിന്നീട് വാല്‍മീകിയായി എന്നും. ഇവിടെ വച്ചാണ് രാമായണം രചിച്ചതെന്നുമാണ് വിശ്വസിക്കുന്നത്.

വത്മീകത്തില്‍ നിന്ന് ഉണ്ടായവന്‍ എന്ന അര്‍ഥത്തിലാണ് ആദികവിക്ക് വാത്മീകി എന്നപേര്‍ നല്‍കിയത്

ഇതിഹാസ കാവ്യമായ രാമായണത്തി ന്‍റെ കര്‍ത്താവിന് പൂര്‍വാ ശ്രമത്തില്‍ രത്നാകരന്‍ എന്നു പേര്‍. കാട്ടില്‍ ഭാര്യയും കുഞ്ഞുങ്ങളുമായി കഴിയുകയായിരുന്നു രത്നാകരന്‍.

ഒരിക്കല്‍ സപ്ത ഋഷികള്‍ ആവഴിക്കു വന്നു. മറ്റുള്ള ജീവികളെ കൊന്നു കാട്ടാളനായി ജീവിക്കുന്നത് പാപമാണെന്നും താങ്ക ള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഭാര്യയ്ക്കും ഈ പാപഭാരം ചുമക്കേണ്ടി വരുമെന്നു അവര്‍ ഓര്‍മപ്പെടുത്തി. രത്നാകരന്‍ ഇതു വിശ്വസിക്കു ന്നില്ല.

താന്‍ ചെയ്യുന്ന പാപത്തിന് തന്‍റെ കുഞ്ഞുങ്ങളും ഭാര്യയും പാപം ചുമക്കുമോ എന്നു ഋഷികള്‍ ചോദിക്കുന്നു. എന്നാല്‍ തന്‍റെ ഉറ്റവര്‍ അതിനു തയ്യാറാകുന്നില്ല എന്നു കണ്ട കാട്ടാളന്‍ മുനിമാരുടെ കാല്‍ക്കല്‍ വീണ് ക്ഷമ ചോദിക്കുകയും ഋഷികള്‍ രാമനാപം ഉപദേശി ക്കുകയും ചെയ്തു. വ

ഋഷികളുടെ വാക്കില്‍ വിശ്വസിച്ച് അചഞ്ചലഭക്തിയോടെ രാമനാപം ജപിച്ച് അനേക വര്‍ഷം തപസ്സനുഷ്ടിച്ചു. തല്‍ഫലമായി അദ്ദേഹത്തിന്‍റെ ദേഹമാസകലം പുറ്റ് (വാല്‍മീകം) നിറഞ്ഞു. പുറ്റില്‍ നിന്ന് രാമശബ്ദം കേട്ട ഋഷികള്‍ പുറ്റുമാറ്റി രത്നാകരെ പുറത്തേക്കു കൊണ്ടുവരികയും 'വാല്‍മീകി എന്ന പേര്‍ കൊടുത്ത് അനുഗ്രഹിക്കുകയും ചെയ്തു.

ഇവരുടെ പ്രചോദനത്തിലാണ് രാമായണം എഴുതപ്പെട്ടത്. രാമാണം വാല്‍മീകി പറഞ്ഞുകൊടുത്ത് ഗണപതി എഴുതി എടുത്തുവെന്നാണ് ഐതീഹ്യം.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :