അക്ഷര ബ്രഹ്മമായ സ്വാമിനാരായണന്‍

പ്രത്യേകിച്ച് സൗരാഷ്ട്രയിലെ സുപ്രധാനമായ ഹൈന്ദവ ആധ്യാത്മിക മുന്നേറ്റമാണ് സ്വാമിനാരായണ പ്രസ്ഥാനം.

Akshardham, Ahammadabad
WEBDUNIA|
WD
വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയിലെ പ്രത്യേകിച്ച് സൗരാഷ്ട്രയിലെ സുപ്രധാനമായ ഹൈന്ദവ ആധ്യാത്മിക മുന്നേറ്റമാണ് സ്വാമിനാരായണ പ്രസ്ഥാനം.

അഹമ്മദാബാദിലെ അക്ഷര്‍ധാം എന്ന കൂറ്റന്‍ മന്ദിര സമുച്ചയം ഈ പ്രസ്ഥാനത്തിന്‍റെ ആസ്ഥാന ആരാധനാ കേന്ദ്രമാണ്. ഉത്തരപ്രദേശ് കാരനായ ഖനശ്യാം പാണ്ഡേയാണ് പിന്നീട് ഭഗവാന്‍ സ്വാമിനാരായണന്‍ എന്ന പേരില്‍ അറിയപ്പെട്ട് ഈ വിശ്വാസ പ്രസ്ഥാനത്തിന്‍റെ ആത്മീയ ആചാര്യനായി മാറിയത്.

സ്വാമിനാരായണന്‍റെ ജന്മദിനമാണ് ഏപ്രില്‍ മൂന്ന്. 1781 ഏപ്രില്‍ മൂന്നിന് യു.പി യിലെ ഛപ്പൈയ്യ ഗ്രാമത്തിലെ ബ്രാഹ്മണ കുടുംബത്തിലാണ് സ്വാമിനാരായണന്‍ ജനിച്ചത്. ഹരിപ്രസാദ് പാണ്ഡെയും പ്രേംവതിയുമായിരുന്നു മാതാപിതാക്കള്‍.

ആത്മീയ ജീവിതം തെരഞ്ഞെടുക്കുന്നതിന്‍റെ ആദ്യ പടിയായി പതിനൊന്നാം വയസില്‍ ഖനശ്യാം പാണ്ഡെ എന്നസ്വാമിനാരായണന്‍ നാടുവിട്ടു. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും തീര്‍ഥങ്ങളിലും അദ്ദേഹം സഞ്ചരിച്ചു.

ഏഴുവര്‍ഷവും ഒരു മാസവും പതിനൊന്നു ദിവസവും കൊണ്ട് 8000 നാഴികയിലേറേയാണ് അദ്ദേഹം ചുറ്റിക്കറങ്ങിയത്. ഇക്കാലത്ത് തീവ്രമായ തപസ്സ്, ധ്യാനം, യോഗ എന്നിവയിലൂടെ സന്യാസിമാരുടേയും ഋഷിമാരുടേയും ശ്രദ്ധാകേന്ദ്രമായി അദ്ദേഹം മാറി. ഖാനശ്യാം എന്ന പേരു മാറ്റി ശിവനാമമായ നീലകണ്ഠ് എന്ന പേര് സ്വീകരിച്ചു.

ഹിന്ദു ആചാരങ്ങളില്‍ വന്ന മൂല്യച്യുതിയെയും അധാര്‍മ്മികതയേയും കുറിച്ᅵനസ്സിലാക്കാനും ആധ്യാത്മികതയേ കുറിച്ച് കൂടുതലറിയാനും അദ്ദേഹം സഞ്ചാരം തുടര്‍ന്നു.

എന്താണ് ജീവന്‍, ആരാണ് ഈശ്വരന്‍, എന്താണ് മായ, ബ്രാഹ്മണന്‍റെ പ്രത്യേകതയെന്ത് തുടങ്ങി ചോദ്യങ്ങള്‍ അദ്ദേഹം ചോദിച്ചു. ഒടുവില്‍ ഗുജറാത്തിലെ ഗുരു സ്വാമി രാമാനന്ദ അദ്ദേഹത്തിനു തൃപ്തികരമായ മറുപടി നല്‍കി.

ഹിന്ദു ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ധര്‍മ്മത്തിന്‍റെ ഭാഗത്ത് നിലകൊള്ളാന്‍ അദ്ദേഹം തീരുമാനിക്കുകയും സ്വാമി രാമാനന്ദയുടെ ശിഷ്യനാവുകയും ചെയ്തു. സ്വാമിയുടേ മുതിര്‍ന്ന ശിഷ്വന്മാരെയും പോലും സ്വാധീനിക്കാന്‍ പോന്ന വ്യക്തിപ്രഭാവം ഉള്ള ആളായിരുന്നു നീലകണ്ഠ്.

ഇരുപത്തിയൊന്നാം വയസില്‍ സ്വാമി രാമാനന്ദയുടെ ഉദ്ധവ് സമ്പ്രദായത്തെ അദ്ദേഹം മാറ്റിമറിച്ഛു. പിന്നീടത് സ്വാമിനാരായണന്‍ സമ്പ്രദായം എന്ന പേരില്‍ അറിയപ്പെട്ടു.

വേദങ്ങളും മന്ത്രങ്ങളും പഠിച്ച നീലകണ്ഠിന് ഗുരു ഭഗവാന്‍ സ്വാമി നാരായണന്‍ എന്ന പേര് കൈവന്നു. എല്ലാ മതത്തിന്‍റെയും മത വിശ്വാസങ്ങളുടെയും ആത്മീയത മനസ്സിലാക്കിക്കൊടുക്കാന്‍ സ്വാമിനാരയണനന്‍ തന്‍റെ പ്രവര്‍ത്തനം, ഗുജറാത്ത്, സൗരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു.

തത്വചിന്ത, ഏകദൈവാരാധന,ഏക ദൈവ വിശ്വാസം എന്നിവ വളര്‍ത്താന്‍ അദ്ദേഹം അഹമ്മദാബാദ്, ഭുജ്, മൂളി, ഝുനഗഢ്, വട്തല്‍, ധോല്‍ക്ക, ജൈതല്‍പുര്‍, ധോലേര തുടങ്ങിയ സ്ഥലങ്ങളില്‍ അദ്ദേഹം ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു.

സ്വാമി നാരായണന്‍റെ 273 വചനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ വചനാമൃതം എന്ന പേരില്‍ ആധ്യാത്മിക ഗ്രന്ഥം തയാറാക്കിയിട്ടുണ്ട്. തത്വചിന്ത, ധര്‍മ്മം, ജ്ഞാനം, വൈരാഗ്യം, സാമൂഹിക പ്രവര്‍ത്തനം എന്നിവ കൊണ്ട് ബ്രാഹ്മണ സ്ഥിതിയിലെത്തി ദൈവത്തിന്‍റെ ശിഷ്യമാരാകാം എന്ന് അതില്‍ സൂചിപ്പിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്‍റെ ശിക്ഷപത്രി എന്നഗ്രന്ഥത്തില്‍ ധര്‍മ്മത്തെകുറിച്ചുള്ള വിവരങ്ങളും എങ്ങനെ ധാര്‍മ്മിക ജീവിതം നയിക്കാം എന്നുള്ളതുമാണ് പറയുന്നത്. ഇന്ത്യയില്‍ മതപരമായ പുനരുദ്ധാരണം നടത്താന്‍ ഹിന്ദു ആചാരങ്ങളേയും തത്വചിന്തകളേയും അക്രമണാത്മകതയില്‍ നിന്ന് മോചിപ്പിക്കാനും സ്വാമിനാരായണനു കഴിഞ്ഞു.

തന്‍റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ അദ്ദേഹം രണ്ട് ആശ്രമങ്ങള്‍ അഹമ്മദാബാദിലും വട്തലിലും സ്ഥാപിച്ചു.

ഇന്ന് നാലു വന്‍ കരകളിലും സ്വാമിനാരായണ മന്ദിരങ്ങള്‍ ഉണ്ട്. മൂവായിരത്തിലേറെ സന്യാസിമാരും 50 ലക്ഷത്തോളം അനുയായികളും ഈ പ്രസ്ഥാനത്തിനുണ്ട്.

ദൈവത്തെ ആരാധിച്ചാല്‍ മോചനം കിട്ടും. ദൈവമാണ് ശക്തിയുടെ ഉറവിടം. അദ്ദേഹം എല്ലാം അറിയുന്നു. എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. എല്ലാമറിയുന്നവനാണ്. എന്നിവയാണ് അദ്ദേഹത്ᅤിന്‍റെ തത്വചിന്തകള്‍.

1830 ലാണ് സ്വാമിനാരായണന്‍ ഇഹലോകവാസം വെടിഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :