ഹില്‍പ്പാലസ് തൃപ്പൂണിത്തുറയുടെ മഹിമ

WEBDUNIA|
അമ്പത്തിരണ്ട് ഏക്കറില്‍ അതിമനോഹരമായ ഭൂപ്രകൃതിയില്‍ സ്ഥിതി ചെയ്യുന്ന തൃപ്പൂണിത്തുറ കൊട്ടാരം പുരാവസ്തു പ്രേമികളുടെ പറുദീസയാണ്. കൊച്ചി രാജവംശത്തിന്‍റെ പ്രൗഡിയും പ്രതാപവും വിളിച്ചറിയിക്കുന്ന കൊട്ടാരം വിശിഷ്ട രാജചിഹ്നങ്ങളുടെ കലവറയാണ്. രാജസിംഹാസനവും, കിരീടവും, പുരാതന ചിത്രങ്ങളും കഴിഞ്ഞുപോയ രാജപ്രതാപത്തെ അനുസ്മരിപ്പിക്കുന്നു.

എ.ഡി. 1865ല്‍ പണികഴിപ്പിച്ച കൊട്ടാരം ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയമാണ്. ഇവിടെ കളിമണ്ണില്‍ തീര്‍ത്ത ഇരുന്നൂറോളം ജപ്പാന്‍ പൂപ്പാത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ശിലായുഗത്തിലുപയോഗിച്ചിരുന്ന കല്ലായുധങ്ങള്‍, തൊപ്പിക്കല്ല്, തടിയിലുള്ള ക്ഷേത്ര മാതൃകകള്‍, മൊഹഞ്ചദാരോ-ഹാരപ്പന്‍ സംസ്കൃതിയുടെ ബാക്കി പത്രങ്ങള്‍ ഇവ തൃപ്പൂണിത്തുറ കൊട്ടാരത്തിലേയ്ക്ക് പുരാവസ്തുപ്രേമികളെ ആകര്‍ഷിക്കുന്നു.

എങ്ങനെ എത്തിച്ചേരാം.

എറണാകുളം നഗരത്തില്‍ നിന്ന് 13 കി.മീ റോഡുമാര്‍ഗ്ഗം സഞ്ചരിച്ചാല്‍ തൃപ്പൂണിത്തുറ ഹില്‍പാലസിലെത്താം.

സന്ദര്‍ശന സമയം

രാവിലെ : ഒന്‍പത് മണി മുതല്‍ 12.30 വരെ
വൈകിട്ട്: രണ്ട് മണിമുതല്‍ 4.30 വരെ
ഒഴിവു ദിവസം : തിങ്കള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :