സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്വയം തൊഴില്‍ പരിശീലന പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. യുവജന ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ക്ലബ്ബുകള്‍/സന്നദ്ധ സംഘടനകള്‍ മുഖേനയാണ് സ്വയംതൊഴില്‍ പരിശീലന പരിപാടി നടപ്പിലാക്കുന്നത്.
ഇതിനായി ഓരോ പ്രദേശത്തിനും അനുയോജ്യമായ സ്വയംതൊഴില്‍ പരിശീലനം സംഘടിപ്പിക്കുവാന്‍ താല്‍പ്പര്യമുള്ള യുവജ ക്ലബ്ബുകള്‍/സംഘടനകള്‍ക്ക് അപേക്ഷിക്കാം. പരിശീലനം നല്ല രീതിയില്‍ സംഘടിപ്പിക്കുവാന്‍ വേണ്ടത്ര അടിസ്ഥാന സൗകര്യമുണ്ടായിരിക്കണം.
അപേക്ഷകര്‍ അപേക്ഷയില്‍ പദ്ധതിയുടെ പൂര്‍ണ്ണ വിവരങ്ങള്‍ വിശദമായ ധനകാര്യ വിശകലനം, പഠിതാക്കളെയും അദ്ധ്യാപകരെയും കുറിച്ചുള്ള വിവരങ്ങള്‍, എന്നിവ രേഖപ്പെടുത്തണം. കൂടാതെ സംഘടനയുടെ നിയമാവലി ബോര്‍ഡിന്റെ അഫിലിയേഷന് സര്‍ട്ടിഫിക്കറ്റ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ വരവ് ചെലവ് കണക്ക് (15,000/- രൂപയില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്ന സംഘടനകള്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് സാക്ഷ്യപ്പെടുത്തിയ ഓഡിറ്റ് റിപ്പോര്‍ട്ട്) പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്നിവ കൂടി ഉള്‍പ്പെടുത്തിയിരിക്കണം.
അപേക്ഷയുടെ മാതൃകയും മറ്റ് മാര്‍ഗ്ഗരേഖകളും യുവജനക്ഷേമ ബോര്ഡിന്രെ ഹെഡ് ഓഫീസിലും ജില്ലാ യുവജന കേന്ദ്രങ്ങളിലും ലഭിക്കും. അപേക്ഷ മതിയായ അനുബന്ധരേഖകള്‍ സഹിതം സെപ്റ്റംബര്‍ 25ന് മുമ്പ് ജില്ലാ യൂത്ത് സെന്ററുകളില്‍ ലഭിക്കണം.
തിരുവനന്തപുരം|
M. RAJU|
Last Modified വ്യാഴം, 28 ഓഗസ്റ്റ് 2008 (17:12 IST)
വിവരം മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, പുളിക്കല്‍ ബംഗ്ലാവ്, റ്റി.സി.25/1531, ഹൗസിംഗ് ബോര്‍ഡ് ജംഗ്ഷന്, തിരുവനന്തപുരം, ഫോണ്‍ - 0471-2325002 വിലാസത്തില്‍ അറിയാം.