വിപ്രോ വിളിക്കുന്നു

Wipro
PROPRO
ഐടി കമ്പനിയായ വിപ്രോ ഇന്‍ഫോടെക്‌ 2009 ല്‍ പാസാകുന്ന ബിഎസ്‌സി, ബിസിഎ വിദ്യാര്‍ത്ഥികളെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിവിഷനിലേക്കു ക്യാംപസ്‌ ഇന്‍റര്‍വ്യൂ വഴി തെരഞ്ഞെടുക്കുന്നു.

തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കു ജോലിയോടൊപ്പം കമ്പനി ചെലവില്‍ ഉന്നത വിദ്യാഭ്യാസത്തിനും അവസരമുണ്ടായിരിക്കും. ബിഎസ്‌സി (ഫിസിക്സ്‌, മാത്തമാറ്റിക്സ്‌, സ്റ്റാറ്റിസ്റ്റിക്സ്‌, കംപ്യൂട്ടര്‍ സയന്‍സ്‌, ഐടി, ഇലക്ട്രോണിക്സ്‌), ബിസിഎ/ ബിസിഎം അവസാന വര്‍ഷം വിദ്യാര്‍ഥികളെയാണു പരിഗണിക്കുക.

10,12, ഡിഗ്രി തലത്തില്‍ 60 ശതമാനം മാര്‍ക്ക്‌ നേടിയവര്‍ക്കു പങ്കെടുക്കാം. കൊച്ചി (നവംബര്‍ 29), തിരുവനന്തപുരം (ഡിസംബര്‍ 6), കോഴിക്കോട്‌ (ഡിസംബര്‍ 13) എന്നിവിടങ്ങളില്‍ എഴുത്തുപരീക്ഷ, ഇന്‍റര്‍വ്യൂ നടത്തും.

എംജി/കുസാറ്റ്‌ സര്‍വകലാശാലകളുടെ കീഴിലുള്ള കോളജുകളിലെ വിദ്യാര്‍‌ത്ഥികള്‍ക്ക്‌ എറണാകുളം കച്ചേരിപ്പടിയിലെ സെന്‍റ് ആന്‍റണീസ്‌ സ്കൂളിലും കേരള സര്‍വകലാശാല വിദ്യാ‌ര്‍ത്ഥികള്‍ക്കു തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഇവാനിയോസ്‌ കോളജിലും കാലിക്കറ്റ്‌/കണ്ണൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കു കോഴിക്കോട്‌ മലബാര്‍ ക്രിസ്റ്റ്യന്‍ കോളജിലുമാണു പരീക്ഷ.

പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ റസ്യൂമെ, മാര്‍ക്ക്‌ ലിസ്റ്റ്‌ എന്നിവയുടെ രണ്ടു പകര്‍പ്പുകള്‍, പാസ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോയുടെ രണ്ടു കോപ്പി, തിരിച്ചറിയല്‍ കാര്‍ഡ്‌ , റൈറ്റിങ്‌ പാഡ്‌ എന്നിവ സഹിതം ഹാജരാകുക.

തിരുവനന്തപുരം | M. RAJU|
ഓണ്‍ലൈന്‍ റജിസ്ട്രേഷനും വിശദവിവരങ്ങള്‍ക്കും www.shredskerala.org എന്ന വെബ്സൈറ്റ്‌ കാണുക. ഫോണ്‍: 9946808364, 0484-6510245


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :