വിദ്യാഭ്യാസ കണ്ടന്‍റ്: വിദഗ്ധരെ വേണം

CUSAT
PROPRO
കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ സെന്‍റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ റിസോഴ്സ്‌ മാനേജ്മെന്‍റില്‍ (സിഐആര്‍എം) വിദ്യാഭ്യാസ കണ്ടന്റുകള്‍ തയ്യാറാക്കുന്നതിന്‌ യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

സ്കൂളുകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. ലിനക്സ്‌ എക്സ്പര്‍ട്ട്‌, ആര്‍ട്ടിസ്റ്റ്‌ എന്നീ തസ്തികകളിലേക്കാണ് നിയമനം. ഗ്രാജുവേഷന്‍, ലിനക്സില്‍ നല്ല പരിജ്ഞാനം തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക്‌ ലിനക്സ്‌ എക്സ്പര്‍ട്ട്‌ തസ്തിയിലേക്ക് അപേക്ഷിക്കാം.

പ്രീഡിഗ്രി അഥവാ പ്ലസ്ടു, ആര്‍ട്ടിസ്റ്റിക്‌ ടാലന്‍റ്‌, കംപ്യൂട്ടര്‍ ഓപ്പറേഷന്‍ പരിജ്ഞാനം എന്നീ യോഗ്യതയുള്ളവര്‍ക്ക്‌ ആര്‍ട്ടിസ്റ്റ്‌ തസ്തികയിലേക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ യോഗ്യതയും പ്രവൃത്തിപരിചയവും വ്യക്തമാക്കുന്ന വിശദമായ ബയോഡാറ്റ സഹിതം തൃക്കാക്കര കുസാറ്റ്‌ ക്യാമ്പസിലെ സിഐആര്‍എം-ല്‍ ഡിസംബര്‍ ഒന്നിന്‌ എത്തണം.

കൊച്ചി | M. RAJU| Last Modified ശനി, 29 നവം‌ബര്‍ 2008 (16:03 IST)
ആര്‍ട്ടിസ്റ്റ്‌ തസ്തികയിലേക്ക്‌ അപേക്ഷിക്കുന്നവര്‍ നിര്‍ബന്ധമായും കഴിവ്‌ തെളിയിക്കുന്ന രേഖകളുടെയും കഴിവു തെളിയിക്കല്‍ ടെസ്റ്റിന്‌ തയ്യാറെടുപ്പുകളോടെയും വരണം. വിവരങ്ങള്‍ //www.cusat.ac.in/cirm_vacancy.php എന്ന വെബ്സൈറ്റില്‍ ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :