ബി.എസ്.എന്‍.എല്ലില്‍ അവസരം

PROPRO
ഭാരത്‌ സഞ്ചാര്‍ നിഗം ലിമിറ്റഡ്‌ മാനേജ്മെന്‍റ് ട്രെയിനി(എക്സ്റ്റേണല്‍)കളെ തെരഞ്ഞെടുക്കുന്നു. ടെലികോം ഓപ്പറേഷന്‍സ്‌, മാര്‍ക്കറ്റിങ്‌, ഫിനാന്‍സ്‌, എച്ച്‌ആര്‍എം, ഐടി വിഭാഗങ്ങളിലായി 300 ഒഴിവുകളാണുള്ളത്‌.

അവസാന തീയതി ഡിസംബര്‍ 18. ശമ്പള നിരക്ക്‌: 13000- 18250 രൂപ(ആനുകൂല്യങ്ങള്‍ പുറമെ). പ്രായപരിധി: 2009 ഓഗസ്റ്റ്‌ ഒന്നിന്‌ 30 വയസ്‌.പട്ടികവിഭാഗക്കാര്‍ക്ക്‌ അഞ്ചും ഒബിസിയ്ക്കു മൂന്നും വികലാംഗര്‍ക്കു 10 വര്‍ഷവും ഇളവുലഭിക്കും. മറ്റിളവുകള്‍ ചട്ടപ്രകാരം. അപേക്ഷാഫീസ്‌: 1500 രൂപ.

അപേക്ഷ അയയ്ക്കുന്ന ടെലികോം സര്‍ക്കിളുകളിലെ ബന്ധപ്പെട്ട അധികാരിയുടെ പേരില്‍ (സീനിയര്‍ അക്കൗണ്ട്സ്‌ ഓഫിസര്‍ /അക്കൗണ്ട്സ്‌ ഓഫിസര്‍) മാറാവുന്ന ഡിമാന്‍ഡ്‌ ഡ്രാഫ്റ്റ്‌ ആയി ഫീസ്‌ അടയ്ക്കണം. .പട്ടികവിഭാഗം/വികലാംഗര്‍ക്ക്‌ അപേക്ഷാഫീസ്‌ വേണ്ട.

സ്ക്രീനിങ്‌ ടെസ്റ്റ്‌, എഴുത്തുപരീക്ഷ, ഗ്രൂപ്പ്‌ ഡിസ്കഷന്‍, ഇന്‍റര്‍വ്യൂ ആന്‍ഡ്‌ പഴ്സനാലിറ്റി ടെസ്റ്റ്‌ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്‌. ഫെബ്രുവരി ഒന്നിനു സ്ക്രീനിങ്‌ ടെസ്റ്റ്‌. പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുക്കുന്ന സംസ്ഥാനത്തെ ബന്ധപ്പെട്ട അധികാരിയുടെ പേര്‍ക്ക്‌ അപേക്ഷ അയയ്ക്കണം.

അപേക്ഷ അയയ്ക്കുന്ന കവറിനു പുറത്ത്‌ APPLICATION FOR MANAGEMENT TRAINEES(EXTERNAL) EXAMINATION എന്നെഴുതണം. അപേക്ഷ ബന്ധപ്പെട്ട സര്‍ക്കിളിലെ വിലാസത്തില്‍ റജിസ്റ്റേര്‍ഡ്‌ തപാലില്‍ അയയ്ക്കണം.

തിരുവനന്തപുരം| M. RAJU|
വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ്‌: www.bsnl.co.in സന്ദര്‍ശിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :