പട്ടികവര്‍ഗ്ഗക്കാര്‍ക്ക് പരിശീലനം

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 22 ജൂലൈ 2009 (17:48 IST)
തിരുവനന്തപുരം ഗവണ്‍മെന്‍റ് പ്രീ എക്സാമിനേഷന്‍ ട്രെയിനിങ്‌ സെന്‍ററില്‍ സെക്രട്ടേറിയറ്റ്‌ അസിസ്റ്റന്‍റ് ഗ്രേഡ്‌ - 2, കമ്പനീസ്‌/കോര്‍പ്പറേഷന്‍ അസിസ്റ്റന്‍റ് ഗ്രേഡ്‌ - 2, അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്‍റ് ഗ്രേഡ്‌ - 2 പൊതുപരിശീലനത്തിന്‌ അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും, രണ്ട്‌ ലക്ഷം രൂപവരെ കുടുംബ വാര്‍ഷിക വരുമാനമുള്ള പിന്നോക്ക ന്യൂനപക്ഷ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. പട്ടികജാതി/വര്‍ഗ്ഗ പരിശീലനാര്‍ത്ഥികള്‍ക്ക്‌ സര്‍ക്കാര്‍ ഉത്തരവിന്‌ വിധേയമായി 400/- രൂപ നിരക്കില്‍ സ്റ്റൈപന്‍റ് ലഭിക്കും.

താല്‍പര്യമുള്ളവര്‍ ആറുമാസത്തിനകമുള്ള ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെയും, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും ഗസറ്റഡ്‌ ഓഫീസര്‍ സാക്‌ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം തിരുവനന്തപുരം ആയൂര്‍വേദ കോളജിന്‌ സമീപമുള്ള ഗവണ്‍മെന്‍റ് പ്രീ എക്സാമിനേഷന്‍ ട്രെയിനിങ്‌ സെന്‍ററില്‍ ജൂലൈ 27 -ന്‌ മുന്‍പ്‌ അപേക്ഷിക്കണം. ആഗസ്റ്റ്‌ ഒന്നിന്‌ ക്ലാസുകള്‍ ആരംഭിക്കുന്നതാണ്‌. ഫോണ്‍ : 0471 - 2463441.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :