ഓറിയന്‍റല്‍ ബാങ്കില്‍ ക്ലാര്‍ക്ക്

PROPRO
ദേശസാത്‌കൃത ബാങ്കായ ഓറിയന്‍റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്സ്‌ ക്ലാര്‍ക്ക്‌ തസ്‌തികയിലെ 900 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഓ‍ണ്‍ലൈന്‍ വഴി അപേക്ഷിക്കണം. അവസാന തീയതി ഡിസംബര്‍ മൂന്ന്‌.

പ്രായപരിധി: നവംബര്‍ ഒന്നിന്‌ 18-28.(പട്ടികവിഭാഗത്തിന്‌ അഞ്ചും ഒബിസിയ്ക്കു മൂന്നും വികലാംഗര്‍ക്ക്‌ 10 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ്‌ ലഭിക്കും. മറ്റുള്ളവര്‍ക്കു നിയമാനുസൃത ഇളവ്‌ )

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ കുറഞ്ഞത്‌ 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു /തത്തുല്യം. പട്ടികവിഭാഗം/വികലാംഗര്‍/വിമുക്‌തഭടന്‍മാര്‍ക്ക്‌ പ്ലസ്ടു ജയം മതി. ഏതെങ്കിലും ഒരു സംസ്ഥാനത്തേക്ക്‌ മാത്രം അപേക്ഷിക്കുക. ആ സംസ്ഥാനത്തെ ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം.

കംപ്യൂട്ടര്‍ പരിജ്ഞാനം വേണം. വിന്‍ഡോസ്‌, എംഎസ്‌ ഓഫിസ്‌, ഇന്‍റര്‍നെറ്റ്‌ ആന്‍റ് ഇ-മെയില്‍ എന്നിവ അറിയാവുന്നവരാകണം. എഴുത്തുപരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാണു തെരഞ്ഞെടുപ്പ്‌. എഴുത്തുപരീക്ഷ ജനുവരി 18നു നടത്തും. അപേക്ഷിക്കുന്ന സംസ്ഥാനത്തു തന്നെയാണു പരീക്ഷാ കേന്ദ്രം.

അപേക്ഷാഫീസ്‌: 250 രൂപ (പട്ടികവിഭാഗം/വികലാംഗര്‍ക്ക്‌ 50 രൂപ മതി). ഓറിയന്‍റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്സിന്‍റെ ശാഖകള്‍ വഴി ഫീസടയ്ക്കുക. കറന്‍റ് അക്കൗണ്ടില്‍ (A/c No.00071131001112) അപേക്ഷാഫീസ്‌ തുക അടയ്ക്കണം. അപേക്ഷാഫീസ്‌ അടച്ചതിന്‍റെ രസീത്‌ പരീക്ഷാസമയത്ത്‌ ഹാള്‍ ടിക്കറ്റിനോടൊപ്പം നല്‍കണം.

രസീതില്‍ ട്രാന്‍സാക്ഷന്‍ ഐഡി, ബ്രാഞ്ചിന്‍റെ പേര്‌, ബ്രാഞ്ച്‌ കോഡ്‌ നമ്പര്‍, തീയതി, തുക എന്നിവ ഉണ്ടായിരിക്കണം. അപേക്ഷാഫീസ്‌ അടച്ചതിന്‍റെ രസീത്‌ ലഭിച്ച ശേഷം മാത്രം ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ നടത്തുക. അപേക്ഷകര്‍ക്ക്‌ ഇ-മെയില്‍ വിലാസം ഉണ്ടായിരിക്കണം.

തിരുവനന്തപുരം| M. RAJU| Last Modified ബുധന്‍, 26 നവം‌ബര്‍ 2008 (17:12 IST)
www.obcindia.co.in എന്ന വെബ്സൈറ്റിലൂടെ ഓ‍ണ്‍ലൈന്‍ അപേക്ഷ അയയ്ക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :