അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവ്

തിരുവനന്തപുരം | M. RAJU| Last Modified തിങ്കള്‍, 4 ഓഗസ്റ്റ് 2008 (17:06 IST)
ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ചുവടെ പറയുന്ന സ്ഥിരം ഒഴിവുകളിലേക്ക്‌ അപേക്ഷിക്കാം. ആഗസ്റ്റ്‌ എട്ടിന്‌ മുന്‍പ്‌ ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍റ് എക്സിക്യൂട്ടീവ്‌ എംപ്ലോയ്മെന്‍റ് എക്ചേഞ്ചില്‍ ഹാജരാകണം.

അസിസ്റ്റന്‍റ് മാനേജര്‍ (ഫിനാന്‍സ്‌) ഗ്രേഡ്‌ എം5. ഒരു ഒഴിവ്‌. യോഗ്യത - ബിരുദവും എ.സി.എ/എ.ഐ.സി.ഡബ്‌ളിയു.എ -യും പൊതുമേഖലാ/സ്വകാര്യമേഖലയിലുള്ള വ്യവസായ സ്ഥാപനത്തില്‍ ഫിനാന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്‍റിലുള്ള അഞ്ചുവര്‍ഷ പ്രവൃത്തിപരിചയം. വയസ്‌ - 2008 ജനുവരി ഒന്നിന്‌ 38 വയസ്സില്‍ കവിയരുത്‌. നിയമാനുസൃത ഇളവുകള്‍ ബാധകം. ശമ്പളനിരക്ക്‌ 9700 - 14200.

അക്കൗണ്ട്സ്‌ ഓഫീസര്‍ - ഗ്രേഡ്‌ എം6 - ഒരു ഒഴിവ്‌. യോഗ്യത : ബിരുദവും എ.സി.എ/എ.ഐ.സിഡബ്‌ളിയു.എ -യും. പൊതുമേഖല/സ്വകാര്യമേഖലയിലുള്ള വ്യവസായ സ്ഥാപനത്തില്‍ ഫിനാന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്‍റിലുള്ള രണ്ടുവര്‍ഷ പ്രവൃത്തി പരിചയം. കമ്പ്യൂട്ടറൈസ്ഡ്‌ അക്കൗണ്ടിലുള്ള പരിചയം അഭിലഷണീയ യോഗ്യത. വയസ്സ്‌ - 2008 ജനുവരി ഒന്നിന്‌ 35 വയസ്‌ കവിയരുത്‌. ശമ്പളനിരക്ക്‌ 7800 - 12975.

ജനറല്‍ മാനേജര്‍ (യൂണിറ്റ്‌) - ഒരു ഒഴിവ്‌. യോഗ്യത : മെക്കാനിക്കല്‍/ആട്ടോമൊബെയില്‍ എഞ്ചിനീയറിങ്‌ ബിരുദവും എം.ബി.എയും. ഫാം മെഷിനറി/ആട്ടോമൊബെയില്‍ മാനുഫാക്ചറിങ്‌ ഇന്‍ഡസ്ട്രിയില്‍ 20 വര്‍ഷം പ്രവൃത്തിപരിചയം. വയസ്‌ : 2008 ജനുവരി ഒന്നിന്‌ 45 വയസ്സില്‍ കവിയരുത്‌. നിയമാനുസൃത ഇളവുകള്‍ ബാധകം. ശമ്പളനിരക്ക്‌ 26600 - 33750.

കൂടുതല്‍ വിവരം തിരുവനന്തപുരം പ്രൊഫഷണല്‍ ആന്‍റ് എക്സിക്യൂട്ടീവ്‌ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലോ, എറണാകുളം, കോഴിക്കോട്‌ റീജിയണല്‍ പ്രൊഫഷണല്‍ ആന്‍റ് എക്സിക്യൂട്ടീവ്‌ എംപ്ലോയ്മെന്‍റ് എക്സ്‌ചേഞ്ചിലോ ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :