മാധ്യമ അവാര്‍ഡ്‌: അവസാന തീയതി നീട്ടി

തിരുവനന്തപുരം| WEBDUNIA|
PRO
മികച്ച ബിസിനസ്‌-ഇന്‍ഡസ്ട്രി റിപ്പോര്‍ട്ടിങ്ങിന്‌ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന്‌ എന്‍ട്രികള്‍ മാര്‍ച്ച്‌ 17 വരെ സ്വീകരിക്കും.

2008-09 സാമ്പത്തിക വര്‍ഷം കേരളത്തില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ്‌-മലയാളം പത്രങ്ങളിലെ റിപ്പോര്‍ട്ടുകള്‍ അവാര്‍ഡിന്‌ പരിഗണിക്കും. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ്‌ അവാര്‍ഡ്‌.

അവാര്‍ഡ്‌ നിര്‍ണയിക്കുന്നതിന്‌ തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിനെയാണ്‌ സംസ്ഥാന വ്യവസായ വകുപ്പ്‌ ചുമതലപ്പെടുത്തിയിരിക്കുന്നത്‌. എന്‍ട്രികള്‍ മാര്‍ച്ച്‌ 17നകം സെക്രട്ടറി, പ്രസ്‌ ക്ലബ്ബ്‌, തിരുവനന്തപുരം വിലാസത്തില്‍ ലഭിക്കണം. എന്‍ട്രികളുടെ അസലും, രണ്ട്‌ പകര്‍പ്പുകളുമാണ്‌ അയയ്ക്കേണ്ടത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :