കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഷൂട്ടിങ്ങ് ആവശ്യങ്ങള്‍ക്കായി സിനി അസിസ്റ്റന്റ്/ ഡ്രൈവര്‍/ ഇലക്ട്രീഷ്യന് എന്നീ തസ്തികകളിലെ നിയമനത്തിന് പാനല്‍ തയ്യാറാക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രണ്ടാഴ്ച പരിശീലനം നല്‍കും.
സിനി അസിസ്റ്റന്റ്: പത്താം ക്ലാസ് വിജയം ഡ്രൈവര്‍: ഹെവി ഡ്രൈവിങ് ലൈസന്‍സും രണ്ടു വര്‍ഷത്തെ പരിചയവും ഇലക്ട്രീഷ്യന്: ഐ ടി ഐ/ ഡിപ്ലോമ, ഇലക്ട്രിക്കല്‍ ലൈസന്‍സ്.
സിനിമ, ടെലിവിഷന്‍ ഷൂട്ടിങ് പ്രവര്‍ത്തനങ്ങളിലുള്ള മുന്‍പരിചയം അഭിലഷണീയം. വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തി വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജനുവരി 31നകം സ്റ്റുഡിയോ മാനേജര്‍, ചിത്രാഞ്ജലി സ്റ്റുഡിയോ കോമ്പ്ലക്സ്, തിരുവനന്തപുരം, തിരുവനന്തപുരം-27, എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0471-2380946