കസ്റ്റംസില്‍ 28 ശിപായി

തിരുവനന്തപുരം | M. RAJU| Last Modified ബുധന്‍, 6 ഓഗസ്റ്റ് 2008 (16:39 IST)
കസ്റ്റംസ്‌ വകുപ്പില്‍ ശിപായിമാരുടെ (അഡ്‌ ഹോക്‌) 28 ഒഴിവുകളുണ്ട്‌. ശമ്പളം: 2610-4000 രൂപ. പ്രായപരിധി: 18-27 വയസ്സ്‌. എസ്‌.സി/എസ്‌.ടിക്കാര്‍ക്ക്‌ 5 വര്‍ഷവും ഒ.ബി.സിക്ക്‌ 3 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്‌.

യോഗ്യത: എട്ടാംക്ലാസ്‌ വിജയം. ശാരീരിക യോഗ്യത: പുരുഷന്‍മാര്‍: - കുറഞ്ഞ ഉയരം- 157 സെ.മീ. നെഞ്ചളവ്‌-81 സെ.മീ, 5 സെ.മീ വികാസം. 15 മിനുട്ടിനുള്ളില്‍ 1600 മീറ്റര്‍ നടക്കാനും 30 മിനുട്ടില്‍ 8 കി.മീറ്റര്‍ സൈക്കിള്‍ ചവിട്ടാനുമുള്ള കഴിവുണ്ടായിരിക്കണം.

സ്‌ത്രീകള്‍:- കുറഞ്ഞ ഉയരം- 152 സെ.മീ, തൂക്കം-48 കി.ഗ്രാം. 20 മിനു ട്ടിനുള്ളില്‍ 1 കി.മീറ്റര്‍ നടക്കാനും 25 മിനുട്ടില്‍ 3 കി.മീറ്റര്‍ സൈക്കിള്‍ ചവിട്ടാനുമുള്ള കഴിവുണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 14.

വിലാസം: Asst. Commissioner of Customs, Personnel &
Estt. Deptt., 2nd Floor,
New Custom House,
Ballard Estate, Mumbai400001.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :