കരാര്‍ ഒഴിവുകള്‍

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 23 ഒക്‌ടോബര്‍ 2009 (16:49 IST)
തിരുവനന്തപുരം ഗവണ്‍മെന്‍റ് ആയുര്‍വേദ കോളജിലെ വിവിധ വകുപ്പുകളില്‍ ഒഴിവുള്ള അദ്ധ്യാപക തസ്തികകളിലേയ്ക്ക്‌ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

പരിഗണിക്കപ്പെടുന്നതിന്‌ നിശ്ചിത യോഗ്യതയുള്ളവര്‍ (ബിരുദാനന്തര ബിരുദം അഭിലഷണീയം) അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ രണ്ടിന്‌ രാവിലെ 11 ന്‌ പ്രിന്‍സിപ്പാളിന്‍റെ ചേംബറില്‍ നേരിട്ട്‌ ഹാജരാകണം.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ 300/- രൂപ ദിവസ വേതനത്തിന്‌ അര്‍ഹത ഉണ്ടായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :