ഫെല്പ്‌സിന് ചരിത്രനേട്ടം
|
36 വര്‍ഷം മുന്‍പ് മ്യൂണിക്ക് ഒളിമ്പിക്‌സില്‍ ഏഴുസ്വര്‍ണ്ണം നേടിയ മാര്‍ക്ക് സ്‌പിറ്റ്‌സിന്‍റെ റെക്കോര്‍ഡാണ് ഫെല്പ്സ് തകര്‍ത്തത്. 100 മീറ്റര്‍ ബട്ടര്‍ഫൈ്‌ള മത്സരത്തില്‍ സ്വര്‍ണ്ണം നേടിയതോടെ സ്പിറ്റിന് ഒപ്പം എത്തിയിരുന്നു ഫെല്പ്സ്.
ഇന്ന് നടന്ന 4*100 മീറ്റര്‍ മെഡ്‌ലെ റിലേ നീന്തലില്‍ അമേരിക്കന്‍ ടീം സ്വര്‍ണ്ണം നേടിയതോടെയാണ് ഫെല്‍പ്‌സിന്‍റെ സുവര്‍ണ്ണ സ്വപ്നം പൂവണിഞ്ഞത്. ഇതോടെ ഏതന്‍സിലും ബീജിംഗിലുമായി ഫെല്പ്സ് ന്നിന്തിയെടുത്തത് 14 സ്വര്‍ണ്ണം. ആ നേട്ടം മറികടക്കാന്‍ ഇനിയൊരു താരോദയം ഉണ്ടാകണം.