8, 17, 26 തീയതികളില്‍ ജനിച്ചവര്‍ക്ക് ഒക്ടോബര്‍

WEBDUNIA|

ചെറിയതോതില്‍ പണപ്രശ്‌നങ്ങള്‍ പലതുണ്ടാകും. വീട്ടില്‍ മംഗള കര്‍മ്മങ്ങളൊന്നും നടന്നില്ലെങ്കിലും സന്തോഷവും ശാന്തതയും കളിയാടും. ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും.

ചുറ്റുപാടുകളില്‍ മതിപ്പ്‌ കൂടും. പെണ്‍കുട്ടികളുടെ സ്വപ്‌നങ്ങളെല്ലാം സാക്ഷാത്കരിക്കും. ഉയര്‍ന്ന പദവികള്‍ തേടിവരും. സുഹൃദ്‌ സന്ദര്‍ശനത്താല്‍ സന്തോഷം കൈവരും. പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭ്യമാകും. എന്തു ചെലവു ചെയ്‌തും സ്വത്തു തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാക്കും. അയല്‍ക്കാരോടുള്ള സ്‌നേഹപൂര്‍വമായ പെരുമാറ്റം തുടരുന്നതാണ്‌.

വ്യാപാരത്തില്‍ ലാഭം ഉണ്ടാകും. പഴയ സ്റ്റോക്കുകള്‍ വിറ്റഴിക്കും. സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും. കൂട്ടുവ്യാപാരത്തില്‍ നിന്നു കിട്ടാനുള്ളത്‌ ഏതു തരത്തിലെങ്കിലും വസൂലാക്കും. ജോലിസ്ഥലത്ത്‌ മേലധികാരികളെ അനുസരിച്ച്‌ പോകുന്നതാണ്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :