2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍ക്ക് ഡിസംബര്‍

WEBDUNIA|

വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകുന്നതാണ്‌. ജോലിക്കാരും സഹപ്രവര്‍ത്തകരും നന്നായി പെരുമാറും. വ്യാപാരത്തില്‍ ഉള്ള പഴയ സ്റ്റോക്കുകള്‍ വിറ്റു തീരും. ഇതര മതവിശ്വാസികളുടെ സഹായം ലഭ്യമാകും. ഉദ്യോഗത്തിലുള്ള പ്രശ്‌നങ്ങള്‍ കുറയും. ജോലി ഭാരം കുറയും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും. പൊതുവേ നല്ല സമയമാണിത്‌.

പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. കുടുംബത്തില്‍ ശാന്തത കളിയാടും. ദാമ്പത്യബന്ധത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്‌. സഹോദര സഹായം ലഭ്യമാകും. അടച്ചു തീര്‍ക്കാനുള്ള പഴയ കടങ്ങള്‍ വീടുന്നതാണ്‌. പിതാവിന്‍റെ ആരോഗ്യനിലയില്‍ ശ്രദ്ധ ആവശ്യമാണ്‌. പണം സംബന്ധമായ പ്രശ്‌നങ്ങള്‍ കുറയുന്നതാണ്‌.

ചുറ്റുപാടുമുള്ളവരുമായി നന്നായി അടുത്തിടപഴകും. പുതിയ ചിന്തകള്‍ പിറക്കും. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക്‌ പല ചെറിയകാര്യങ്ങളിലും പ്രശ്‌നങ്ങള്‍ ഉണ്ടാകും. മംഗളകര്‍മ്മങ്ങള്‍ നടക്കും. ഉദ്ദേശിച്ച പണം ലഭ്യമാകും. വി ഐ പി കളുടെ സഹായം ഉണ്ടാകും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :