നാമസംഖ്യ കണ്ടുപിടിക്കാന്‍ എളുപ്പം

WEBDUNIA|
PRO
ഒരു വ്യക്തിയുടെ വിധിസംഖ്യയും ജനനസംഖ്യയും നാമസംഖ്യയും കണ്ടുപിടിച്ചാല്‍ പിന്നെ സംഖ്യാജ്യോതിഷ പ്രകാരം ആ വ്യക്തിയുടെ ഫലസൂചനകള്‍ നിശ്ചയിക്കാന്‍ എളുപ്പമാണ്. നാമ സംഖ്യ കണ്ടുപിടിക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ല.

ഒരു വ്യക്തിയുടെ ഇനീഷ്യല്‍ സഹിതമുള്ള പേരിന്റെ പരല്‍ സംഖ്യ കണ്ടുപിടിച്ച് തമ്മില്‍ കൂട്ടി ഒറ്റ സംഖ്യ ആക്കിയാല്‍ ലഭിക്കും. ഓരോ അക്ഷരങ്ങള്‍ക്കും നിശ്ചയിച്ചിട്ടുള്ള പ്രത്യേക സംഖ്യയാണ് പരല്‍സംഖ്യ എന്ന പേരില്‍ അറിയപ്പെടുന്നത്.

അക്ഷരങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള പ്രത്യേക സംഖ്യകള്‍ താഴെ നല്‍കിയിരിക്കുന്നു;

A, I, Q, Y, Jഒന്ന് (1)
B, K, Rരണ്ട് (2)
C, G, L, Sമൂന്ന് (3)
D, M, Tനാല് (4)
E, H, N, Xഅഞ്ച് (5)
U, V, Wആറ് (6)
O, Zഏഴ് (7)
F, Pഎട്ട് (8)


ഇതനുസരിച്ച്, BIJU. K എന്ന ആളുടെ നാമസംഖ്യ കണ്ടുപിടിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

B = 2, I = 1, J = 1, U = 6, K = 2

2 + 1 + 1 + 6 + 2 = 12

1 + 2 = 3; അതായത് BIJU. K എന്ന ആളുടെ നാമസംഖ്യ മൂന്ന് ആണ്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :