1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Wayanad Landslide Modi News

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി; മരണപ്പെട്ടവര്‍ക്ക് രണ്ടുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു

Marendra Modi Oath taking Ceremony Live Updates
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരണപ്പെട്ടവര്‍ക്ക് രണ്ടുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50000രൂപയും നല്‍കും. പിഎംഎന്‍ആര്‍എഫില്‍ നിന്നാണ് സഹായം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ ബന്ധപ്പെട്ടെന്നും കേന്ദ്രത്തിന്റെ എല്ലാ സഹായവുമുണ്ടാകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്‌തെന്നും അറിയിച്ചു.
 
രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തെ വയനാട്ടിലേക്ക് അയച്ചു. ടെറിട്ടോറിയല്‍ ആര്‍മി കോഴിക്കോട് 122 ബെറ്റാലിയനില്‍ നിന്നും ഒരു കമ്ബനി ഉടന്‍ യാത്ര തിരിക്കും. 50പേരടങ്ങുന്ന സംഘമാണ് പുറപ്പെട്ടത്.
അടുത്ത ലേഖനം
മണ്ണിടിച്ചിൽ: ഷൊർണ്ണൂർ- പാലക്കാട് റൂട്ടിൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു