1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ദേശീയം
  6. Utharpradesh, Bus, Death, Delhi

ഉത്തര്‍പ്രദേശില്‍ ബസ് കിടങ്ങിലേക്ക് മറിഞ്ഞ് 12 മരണം

ഉത്തര്‍പ്രദേശ്
ഉത്തര്‍പ്രദേശിലെ ഉച്ചാസിയയില്‍ ബസ്‌ കിടങ്ങിലേക്ക്‌ മറിഞ്ഞ്‌ 12 പേര്‍ മരിച്ചു. അന്‍പതോളം പേര്‍ക്ക്‌ പരുക്കേറ്റു. പരുക്കറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 പേരുടെ നില ഗുരുതരമാണ്‌. 
 
96 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക്‌ പോകുകയായിരുന്ന ബസാണ്‌ അപകടത്തില്‍പെട്ടത്‌. മരിച്ചവരുടെ കുടുംബത്തിന്‌ സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യപിച്ചു. പരുക്കേറ്റവര്‍ക്ക്‌ 50,000 രൂപയും പ്രഖ്യാപിച്ചു.