1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Tamil Nadu Train News

തമിഴ്‌നാട്ടിലെ മധുര റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണം 10 ആയി

Tamil Nadu Train News
തമിഴ്‌നാട്ടിലെ മധുര റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണം 10 ആയി. അപകടത്തില്‍ 20തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലഖ്‌നൗ-രാമേശ്വരം എക്‌സ്പ്രസിനാണ് തീപിടിച്ചത്. മരണപ്പെട്ടവരില്‍ ആറുപേര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്. അപകടമുണ്ടായ കോച്ചില്‍ 55 പേരാണ് ഉണ്ടായിരുന്നത്. 
 
ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. കമ്പാര്‍ട്ട് മെന്റില്‍ ഉപയോഗിച്ച അനധികൃത ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചതെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. നിലവില്‍ തീ പൂര്‍ണമായി കെടുത്തിയിട്ടുണ്ട്.
അടുത്ത ലേഖനം
മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയെ നിലമ്പൂരില്‍ വച്ച് തൃക്കാക്കര പൊലീസ് അറസ്റ്റുചെയ്തു; അറസ്റ്റ് ചോദ്യംചെയ്യല്‍ കഴിഞ്ഞിറങ്ങിയപ്പോള്‍