1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Supreme court youtube channel hacked

സുപ്രീം കോടതിയുടെ യുട്യൂബ് ചാനൽ ഹാക്ക് ചെയ്തതായി റിപ്പോർട്ട്

Supreme-Court
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതിയുടെ യൂട്യൂബ് ചാനൽ നാക്ക് ചെയ്തതായി റിപ്പോർട്ട്.  നിലവിൽ ഈ ചാനലിൽ അമേരിക്കൻ കമ്പനിയായ റിപ്പിൾ ലാബ്സിൻ്റെ ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട വീഡിയോകളാണ് ഉള്ളത്. ഇതു കൂടാതെ ചാനലിൻ്റ പേര് റിപ്പിൾ എന്നും മാറ്റിയിട്ടുണ്ട്.
 
നിലവിൽ Brad Garling house : Ripple Responds To The SECs $2 Billion Fine! XRP PRICE PREDICTION എന്നൊരു വീഡിയോ ആണ് ഈ ചാനലിൽ പ്രചരിക്കുന്നത്.
 
നിലവിൽ സുപ്രീം കോടതിയിലെ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യുന്ന ചാനലാണിത്. ഇതിൽ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന കേസുകളും പൊതുതാത്പര്യ കേസ് വാദവുമാണ് സംപ്രേഷണം ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
അടുത്ത ലേഖനം
ഭക്ഷ്യസുരക്ഷാ സൂചികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം ഒന്നാമത്