1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. youtuber V J machan arrested for pocso case

16കാരിയുടെ പരാതി: യൂട്യൂബർ വി ജെ മച്ചാൻ പോക്സോ കേസിൽ അറസ്റ്റിൽ

V J Machan
V J Machan
പോക്‌സോ കേസില്‍ യൂട്യൂബര്‍ വി ജെ മച്ചാന്‍ അറസ്റ്റില്‍. 16കാരിയുടെ പരാതിയിലാണ് വി ജെ മച്ചാനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഗോവിന്ദ് വി ജെ എന്നാണ് ഇയാളുടെ യഥാര്‍ഥ പേര്. സോഷ്യല്‍ മീഡിയയില്‍ വിജെ മച്ചാന്‍ എന്ന പെരിലാണ് അറിയപ്പെടുന്നത്.
 
16കാരിയായ കൊച്ചി സ്വദേശി കളമശേരി പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടതിന് ശേഷം തന്നെ ദുരുപയോഗം ചെയ്തതായാണ് പെണ്‍കുട്ടിയുടെ പരാതി. നിലവില്‍ വിജെ മച്ചാനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
 
അടുത്ത ലേഖനം
ബ്രിജ് ഭൂഷണെതിരെ സാക്ഷി പറയാൻ പോകുന്ന താരങ്ങളുടെ പോലീസ് സുരക്ഷ റദ്ദാക്കി, ഗുരുതര ആരോപണവുമായി വിനേഷ് ഫോഗട്ട്