1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Smoking In Plane

വിമാന യാത്രയ്ക്കിടെ ബീഡി വലിച്ചതിന് അറസ്റ്റ് ചെയ്തു; നിയമം അറിയില്ലായിരുന്നുവെന്ന് 56കാരന്‍

smoking In Plane
വിമാന യാത്രയ്ക്കിടെ ബീഡി വലിച്ചതിന് 56കാരനെ അറസ്റ്റ് ചെയ്തു. അഹമ്മദാബാദ് -ബാംഗ്ലൂര്‍ സര്‍വീസിനിടെ ശുചിമുറിയില്‍ വച്ച് ബീഡി വലിച്ചതിനാണ് 56 കാരനായ രാജസ്ഥാന്‍ സ്വദേശിയായ പ്രവീണ്‍കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ വിമാനത്തിന്റെ ശുചിമുറിയില്‍ വച്ച് ബീഡി വലിക്കുകയായിരുന്നു. ഇത് ജീവനക്കാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. അവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇതുതന്റെ ആദ്യ വിമാനയാത്രയാണെന്നും നിയമങ്ങളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും പ്രവീണ്‍കുമാര്‍ വാദിച്ചു.

ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ശുചിമുറിയില്‍ വച്ച് പുകവലിക്കാറുണ്ടെന്നും വിമാനത്തിലും ഇത് ചെയ്യാം എന്ന ധാരണയിലാണ് പുകവലിച്ചതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി.
അടുത്ത ലേഖനം
പൂജപ്പുര ഒബ്‌സര്‍വേഷന്‍ ഫോമില്‍ 17കാരന്‍ ആത്മഹത്യ ചെയ്തു