1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Sexual assaulting dog Hyderabad

തെരുവു നായയെ മൂന്നുവര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചയാള്‍ക്കെതിരെ കേസെടുത്തു

Sexual Assaulting
തെരുവു നായയെ മൂന്നുവര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചയാള്‍ക്കെതിരെ കേസെടുത്തു. ഹൈദരാബാദിലെ നരസിംഹ ബസ്തിയിലാണ് സംഭവം. ഹൈദരാബാദ് പൊലീസാണ് തെരുവുനായയെ പീഡിപ്പിച്ചയാള്‍ക്കെതിരെ കേസെടുത്തത്. പീഡന ദൃശ്യം സിസിടിവി ക്യാമറയില്‍ പതിയുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ഫെബ്രുവരി അഞ്ചിന് ആക്ടിവിസ്റ്റ് പൃത്വിക്ക് ലഭിക്കുകയായിരുന്നു. 
 
പ്രതിയുമായി സംസാരിച്ചതില്‍ നിന്ന് ഇയാള്‍ മൂന്നുവര്‍ഷമായി ഇത് തുടരുകയാണെന്ന് മനസിലായെന്ന് പൃത്വി പറഞ്ഞു. അനിമല്‍ ആക്ട് പ്രകാരം സെക്ഷന്‍ 11എ പ്രകാരം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. 
അടുത്ത ലേഖനം
പെൺകുട്ടികളെ ഹിജാബ് ധരിച്ച് സ്കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകം: മലാല യൂസഫ്‌സായ്