1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Killed in lightning strikes in Uttar Pradesh in two days

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍.

Killed in lightning strikes in Uttar Pradesh
ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍. പ്രയാഗ് രാജ് ജില്ലയില്‍ അഞ്ചുപേരും ജോണ്‍പൂരില്‍ നാലുപേരും ലളിത്പ്പൂര്‍, ഗോരക്പൂര്‍, ബറേലി, ബിജിനോര്‍ എന്നീ ജില്ലകളില്‍ രണ്ടു പേര്‍ വീതവും ലക്‌നൗ, കാണ്‍പൂര്‍, കുശിനഗര്‍, ഷാജഹാന്‍പൂര്‍, ഹര്‍ദോയി, സമ്പല്‍, ഝാന്‍സി എന്നീ ജില്ലകളില്‍ ഒരു മരണം വീതവും ആണ് റിപ്പോര്‍ട്ട് ചെയ്തത്.
 
മരണപ്പെട്ടവരില്‍ ദമ്പതികളും അവരുടെ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് മൂന്നുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയും ഇടിമിന്നലും ഉത്തര്‍പ്രദേശില്‍ ദിവസങ്ങളോളം ജനജീവിതത്തെ ദുരിതത്തിലാക്കിയിട്ടുണ്ട്.
അടുത്ത ലേഖനം
Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ