1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Sathur Explosion Achankulam

ശിവകാശിയിലെ പടക്കനിര്‍മ്മാണ ശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ മരണം 14 ആയി

Sathur
ശിവകാശി: തമിഴ്നാട്ടിലെ ശിവകാശിക്കടുത്ത് വിരുദുനഗര്‍ ജില്ലയിലെ സാത്തൂരിലെ ഒരു പടക്ക നിര്‍മ്മാണ ശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ മരണം 14ആയി. ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടര മണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. പടക്ക നിര്‍മ്മാണ ശാലയിലെ തൊഴിലാളികളാണ് മരിച്ചത്.
 
ഗുരുതരമായി പരുക്കേറ്റ പതിനാലു പേരെ ശിവകാശി, വിരുദുനഗര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സാത്തൂരിനടുത്ത് അച്ഛന്കുളം ഗ്രാമത്തിലെ ശ്രീ മാരിയമ്മന്‍ ഫയര്‍ വര്‍ക്സിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തില്‍ നാല് ഷെഡ്ഡുകള്‍ തകര്‍ന്നു. കൂടുതല്‍ ആളുകള്‍ അപകടത്തില്‍ പെട്ടിട്ടുണ്ടോ എന്നു തിരച്ചില്‍ നടത്തുന്നുണ്ട്. ജില്ലാ കളക്ടര്‍, പോലീസ് മേധാവി എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്.
 
നൂറിലേറെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. പത്ത് യൂണിറ്റി അഗ്‌നിരക്ഷാ സേനകള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട്. 
അടുത്ത ലേഖനം
മമതയുടെ ലക്ഷ്യം മരുമകനെ മുഖ്യമന്ത്രി ആക്കുന്നതെന്ന് അമിത് ഷാ, മകന്റെ കാര്യം പറയു എന്ന് മമത: തർക്കം മുറുകുന്നു