വിരമിച്ച ജഡ്ജിമാര്‍ സ്ഥാനമാനങ്ങള്‍ സ്വീകരിക്കുന്നതിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്. വിരമിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പില്‍ ജഡ്ജിമാര്‍ മത്സരിക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. ഈ പ്രവണതകള്‍ ശരിയല്ലെന്നും ഇത് വലിയ ആശങ്കകള്‍ ഉയര്‍ത്തുന്നതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത് വിധി ന്യായങ്ങളില്‍ ജഡ്ജിമാര്‍ മറ്റുള്ളവരാല്‍ സ്വാധീനിക്കപ്പെടുന്നു എന്ന തോന്നല്‍ ഉണ്ടാക്കും. പൊതുസമൂഹം ഇക്കാര്യം ചോദ്യം ചെയ്യുന്ന സാഹചര്യം ഉണ്ടാകും. നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയും സ്വാതന്ത്ര്യവും സംശയത്തിന്റെ നിഴലിലാവും. നിരവധി...