1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Raksha Bandhan, Rakhi Day

Raksha Bandhan, Rakhi Day: രാഖി കെട്ടേണ്ടത് എന്ത് കയ്യില്‍? എപ്പോള്‍ അഴിക്കാം?

രക്ഷാബന്ധന്‍ ദിവസം കെട്ടിത്തരുന്ന ചരട് നിശ്ചിത ദിവസം കൈകളില്‍ ധരിക്കണം എന്നില്ല

Raksha Bandhan
Rakhi Day: ഉത്തരേന്ത്യയിലാണ് രക്ഷാബന്ധന്‍ ദിവസം പ്രധാനമായും ആഘോഷിക്കുന്നത്. സാഹോദര്യത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ദിവസമാണ് രക്ഷാബന്ധന്‍. ഹിന്ദു കലണ്ടര്‍ പ്രകാരം ശ്രാവണ മാസത്തിലെ പൂര്‍ണ ചന്ദ്ര ദിവസമാണ് (പൂര്‍ണിമ തിതീ) രക്ഷാബന്ധന്‍ ആഘോഷിക്കുന്നത്. മഹത്തായ സഹോദരി-സഹോദര ബന്ധത്തിന്റെ സന്ദേശമാണ് ഈ ദിവസം വിളിച്ചോതുന്നത്. 
 
പൂജിച്ച ചരട്, അഥവാ രാഖി സഹോദരി-സഹോദരന്‍മാര്‍ പരസ്പരം കൈകളില്‍ കെട്ടി കൊടുക്കുകയാണ് രക്ഷാബന്ധന്‍ ദിവസത്തെ പ്രത്യേകത. സംരക്ഷണത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പ്രതീകമാണ് ഈ ചരട്. 
 
രക്ഷാബന്ധന്‍ ദിവസം കെട്ടിത്തരുന്ന ചരട് നിശ്ചിത ദിവസം കൈകളില്‍ ധരിക്കണം എന്നില്ല. രക്ഷാബന്ധന്‍ ദിവസത്തിനു ശേഷം എന്ന് വേണമെങ്കിലും അഴിച്ചു കളയാം. അത് കാലങ്ങളോളം കൈകളില്‍ കെട്ടിയാലും കുഴപ്പമില്ല. പൊതുവെ വലത് കയ്യിലാണ് രാഖി കെട്ടേണ്ടത്. 
 
അടുത്ത ലേഖനം
കട്ടപ്പനയില്‍ ആനക്കൊമ്പ് വില്‍ക്കാന്‍ വന്നയാള്‍ വനംവകുപ്പിന്റെ പിടിയിലായി