1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Rahul Gnadhi against SP

കാറ്റുപോയ സൈക്കിളാണ് സമാജ്‌വാദി പാര്‍ട്ടിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

സമാജ്‌വാദി പാര്‍ട്ടിക്കെതിരെ രാഹുല്‍ ഗാന്ധി

സമാജ്‌വാദി പാര്‍ട്ടി
സമാജ്‌വാദി പാര്‍ട്ടി കാറ്റുപോയ സൈക്കിളാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യാദവകുടുംബത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉടലെടുത്ത രാഷ്‌ട്രീയപ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ പരിഹാസം. കാറ്റുപോയ ചക്രവും വെച്ച് സൈക്കിള്‍ ഓടിക്കാനാണ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ശ്രമമെന്നും എന്നാല്‍, അത് പാഴ്ശ്രമം ആണെന്നും രാഹുല്‍ പറഞ്ഞു.
 
തെരഞ്ഞെടുപ്പിന് ഇനിയും ആറുമാസമുണ്ട്. എന്നാല്‍, കഴിഞ്ഞ നാലരവര്‍ഷവും സൈക്കിള്‍ കൊണ്ട് ഉത്തര്‍ പ്രദേശിന് പ്രത്യേകിച്ച് നേട്ടമൊന്നും ഉണ്ടായില്ലെന്നും ഇനി ഉണ്ടാകുമെന്ന പ്രതീക്ഷ വേണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 2017ല്‍ ഉത്തര്‍ പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് സമാജ്‌വാദി പാര്‍ട്ടിയെ കടന്നാക്രമിച്ച് രാഹുല്‍ എത്തിയിരിക്കുന്നത്.
 
സമാജ്‌വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു ചിഹ്നമാണു സൈക്കിള്‍.
അടുത്ത ലേഖനം
സഹോദരിമാര്‍ കൂട്ടമാനഭംഗം ചെയ്യപ്പെട്ടത് ചെറിയ പ്രശ്നം; അതിന് വലിയ പ്രാധാന്യം കൊടുക്കുന്നില്ലെന്ന് ഹരിയാന മുഖ്യമന്ത്രി