1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Rahul gandhi reached in kerala

കേരള നേതൃത്വത്തോട് അതൃപ്തി; വിഎം സുധീരന്റെ രാജിയടക്കമുള്ള വിഷയങ്ങള്‍ രാഹുല്‍ ഗാന്ധി ഇന്ന് ചര്‍ച്ചചെയ്യും

Rahul Gandhi
കോണ്‍ഗ്രസ് ഹൈക്കമാന്റിന് കേരള നേതൃത്വത്തോട് അതൃപ്തിയെന്ന് സൂചന. ഇന്ന് വയനാടെത്തുന്ന രാഹുല്‍ ഗാന്ധി ഇക്കാര്യങ്ങള്‍ കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തും. വിഎം സുധീരന്റെ രാജിയും മുല്ലപ്പള്ളിയുടെ പരാതിയുമൊക്കെ നിരവധി വിഷയങ്ങള്‍ രാഹുല്‍ ഗാന്ധി ഇന്ന് ചര്‍ച്ചചെയ്യും. 
 
രാവിലെ 8.30നാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാഹുല്‍ഗാന്ധി എത്തുന്നത്. രാഹുലിനെ സ്വീകരിക്കാന്‍ പ്രതിപക്ഷനേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും എത്തും. വിവിധ പരിപാടികള്‍ക്കു ശേഷം കടവ് റിസോര്‍ട്ടില്‍ നേതാക്കള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തും. എ ഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും രാഹുല്‍ ഗാന്ധിക്കൊപ്പം വരുന്നുണ്ട്. നാളെ രാവിലെയാണ് മടങ്ങുന്നത്. 
അടുത്ത ലേഖനം
ഇത് ഹിറ്റ്‌ലര്‍ക്ക് അകമ്പടിപോയ ജീപ്പ്, ഇതില്‍ മിസൈല്‍ വീണിട്ടുണ്ട്; മോന്‍സണും 'പറ്റിപ്പിക്കലുകളും'